ഫ്രാൻസിൽ വീണ്ടും ചോരച്ചാൽ

പാരീസ്: ഫ്രാൻസിൽ വീണ്ടും ചോരച്ചാൽ ഒഴുകി. കത്തിയാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഈയടുത്തകാലത്ത് പ്രവാചകനിന്ദയുടെ പേരിൽ ഒരദ്ധ്യാപകനെ കഴുത്തറുത്ത് കൊന്നിരുന്നു.വിദേശ വാർത്താ ഏജൻസിയാണ് സംഭവം റിപ്പോർട്ട് ചെയ്‌തത്.

അധ്യാപകൻ്റെ തലവെട്ടിയ സംഭവത്തിനു പിന്നാലെ കൊല്ലപ്പെട്ട അധ്യാപകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു .തുടർന്ന് ഫ്രഞ്ച് സര്‍ക്കാര്‍ കെട്ടിടങ്ങളിൽ ചിലര്‍ പ്രവാചകൻ്റെ വിവാദ കാര്‍ട്ടൂണുകള്‍ വലുപ്പത്തിൽ പ്രദര്‍ശിപ്പിച്ചിരുന്നു. അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടികൾ രൂക്ഷമായതോടെ മുസ്ലീം ലോകരാഷ്ട്രങ്ങളിൽ നിന്ന് ഫ്രാൻസിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: