ലോക്ക്ഡൗൺ കാലത്തെ വിഷാദം: നഴ്സിംഗ് ഹോമുകൾക്ക് ആശ്വാസമേകി പെൻപൽ(Pen Pal)

ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ എന്തെന്നറിയാത്ത ഒരു  വിഷാദം തന്നെ അലട്ടിയിരുന്നു. എന്നാൽ എന്റെ മനസ്സ് സജീവമായി നിലനിർത്താനും  വിഷാദത്തിൽ നിന്നും കരകയറാനുമുള്ള മികച്ച മാർഗമാണ് Pen Pal തന്നത്. കഴിഞ്ഞ എട്ട് വർഷമായി കിൽഡെയറിലെ നാസിലെ ക്രാഡോക്ക് ഹൗസ് നഴ്സിംഗ് ഹോമിൽ താമസിക്കുന്ന 60 വയസ്സുകാരി വിന്നി ജീനിയുടെ വാക്കുകളാണിവ.

ജീനിയും നഴ്സിംഗ് ഹോമിലെ മറ്റ് 24 താമസക്കാരും പെൻ‌പാൽ അയർലൻഡ് എന്ന പുതിയ സംരംഭം അവർക്കു നൽകിയ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ. വിവാഹ സംഘാടകനായ സ്റ്റേസി ഫിയറ്റ് (29) കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രോഗ്രാമാണിത്. ഈ പ്രോഗ്രാമിന്റെ ഭാഗമായ ആദ്യ നഴ്സിംഗ് ഹോമുകളിൽ ഒന്നാണ് ക്രാഡോക്ക് ഹൗസ്. പിന്നീട് ഏഴ് നഴ്സിംഗ് ഹോമുകളിൽ നിന്നായി 9,000 പേർ ഇതിന്റെ ഭാഗമായി.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ജീനിക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമല്ല. അവർ ഇതിനകം തന്നെ പ്രാദേശിക സ്കൂൾ കുട്ടികൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും കത്തെഴുതിയിരുന്നു. ഇപ്പോൾ കുറച്ച് നല്ല കത്തുകൾ അയച്ചിട്ടുണ്ടെന്നും അതിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: