അയർലണ്ടിൽ ജോലി ചെയ്യുന്ന മെൽവിന്റെ ”പോകാതെ നീ” എന്ന ഗാനം വൈറൽ

അയർലണ്ടിൽ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന ‘മെൽവിൻ ജെയ്ക്സ് ‘പാടിയ “പോകാതെ നീ “എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

വിഡിയോ കാണാം

4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ റോഷിത റോയ്‌യും 4 മ്യൂസിക്കിലെ ബിബി മാത്യുവും ചേർന്ന് എഴുതിയ മനോഹര ഗാനം അറ്റ്ലാന്റിക് സമുദ്രത്തിന്റെയും അയർലണ്ടിലെ പ്രകൃതിഭംഗി നിറഞ്ഞ സ്ഥലങ്ങളുടെയും പാശ്ചാത്തലത്തിൽ ആണ് വിഷ്വൽ ചെയ്തിരിക്കുന്നത്.

ഈ മനോഹരമായ മ്യൂസിക് ആൽബത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. മ്യൂസിക് 247 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്. 4 മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് മെൽവിനെ 4 മ്യൂസിക്സ് കണ്ടെത്തിയത്.

അയർലൻഡിൽ നിന്നുള്ള 19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ്  “മ്യൂസിക് മഗ്ഗി”ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്. 16 പുതിയ ഗാനങ്ങളിൽ 3 എണ്ണം ഇതിനുമുൻപ് റീലീസ് ആയിട്ടുണ്ട്. മ്യൂസിക് മഗ്ഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.  

Share this news

Leave a Reply

%d bloggers like this: