വിദ്യാർത്ഥികൾക്കായി ഒരു സൗജന്യ പഠന ട്രാക്കർ ആപ്പ്


ഐറിഷ് സംരംഭകരായ കാൾ ലിഞ്ചും സഹോദരൻ ജോണും വികസിപ്പിച്ചെടുത്ത ആപ്പ് ആണ് ഇക്കർ കഴിഞ്ഞ കുറെ വർഷങ്ങളായി കാളും ജോണും അയർലണ്ടിൽ വിദ്യാഭ്യാസ സംബന്ധമായ പല ബിസിനസുകളും Revise.ie എന്ന brand name ൽ വിജയകരമായി നടത്തിപ്പോരുകയാണ്.
പഠനത്തിനുള്ള fitness tracker app ആണ് ekker.ഇത്തരത്തിൽ ഉള്ള ഒന്ന് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തത് വിപണിയിൽ ഇറക്കുന്നത്.
കോവിഡ് വ്യാപനം മൂലം പഠനവും പരീക്ഷയുമെല്ലാം മുടങ്ങിക്കിടക്കുന്ന അവസ്ഥയിൽ മനസികമായി സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്ക് സഹായം എന്ന രീതിയിൽ സെപ്റ്റംബറിൽ ആണ് എക്കറിനു തുടക്കം കുറിച്ചത്. ഗണിതാദ്ധ്യാപകനായ കാൾ ഒരു സ്വകാര്യ പരിശീലന കേന്ദ്രം നടത്തിപ്പോരുകയായിരുന്നു. പഠിക്കുന്ന കുട്ടികൾ വല്ലാതെ കഷ്ടപ്പെടുന്ന ഒരു ഘട്ടമാണിത് എന്ന് അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള രീതിയിലാണ് ഈ ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സ്കൂളിൽ വരുമ്പോൾ മൊബൈൽ കൊണ്ടുവരരുതെന്ന നിയമം നിലനിൽക്കുന്നുണ്ടെങ്കിലും കുട്ടികൾ അതൊന്നും കൂട്ടാക്കാറില്ല.അവരുടെ കൈയിൽ എപ്പോഴും മൊബൈൽ കാണും. അതുകൊണ്ടുതന്നെ അവർക്ക് ഈ ആപ്പ് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.

പഠനവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ, ഗ്രേഡ് എസ്റ്റിമേറ്റർ , ഓൺലൈൻ പഠന ക്ലബ്, ലൈവ് ആയ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉള്ള ഈ ആപ്പ് ശരിക്കും ഒരു ഫിറ്റ്നെസ് ട്രാക്കർ ആണ്.

ഓരോ വിഷയവും പഠിക്കാൻ എത്ര നേരം എടുത്തു എന്നും 10 ൽ എത്ര റേറ്റിങ് ആണു് ഒരൊ വിഷയത്തിനും കിട്ടുന്നത് എന്നുമൊക്കെ ഈ ആപ്പിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കും . മാത്രമല്ല തങ്ങളുടെ പഠന സെഷനുകൾ കൂട്ടുകാർക്കായി ഷെയർ ചെയ്യാനും സാധിക്കും. ഇങ്ങനെയുള്ള പങ്കുവയ്ക്കലിലൂടെ ആരോഗ്യകരമായ മൽസരവും കുട്ടികൾക്കിടയിൽ സാദ്ധ്യമാകുന്നു.

“Smart ആയി പഠിക്കുക; Hard ആയിട്ടല്ല”

എന്നതാണു് ആപ്പിന്റെ ഉദ്ദേശ്യലക്ഷ്യം.

ആപ്പ് നിർമ്മാണത്തിനുള്ള ആശയം തങ്ങൾക്ക് കിട്ടിയത് ഒരു അമേരിക്കൻ ജേണലിൽ വന്ന പഠനം വായിച്ചതിനെ തുടർന്നാണ് എന്നാണു് ജോൺ പറയുന്നത്. നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തിൽ മെച്ചപ്പെടേണ്ടതുണ്ടെങ്കിൽ അതിനെ ആദ്യം അളക്കുക എന്നതാണ് ആ പഠനത്തിൽ പറയുന്നത്.

നിലവിൽ ഈ ആപ്പ് വിദ്യാർത്ഥികൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. എന്നാൽ 2021 ആരംഭത്തോടെ പ്രതിമാസം €4.99 എന്ന രീതിയിൽ ചാർജ് ഈടാക്കുന്നതാണ്.
എങ്കിൽ തന്നെ ഈ ചാർജ്ജ് വിദ്യാർത്ഥികളെ സംബന്ധിച്ച് അവർക്ക് താങ്ങാൻ സാധിക്കുന്നതേ ഉള്ളൂ എന്നും കുട്ടികളെ “പിഴിയാൻ” തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നും ആപ്പ് നിർമാതാക്കൾ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: