വിക്ക്‌ലോയില്‍ വെടിവെപ്പ്: യുവാവിന് പരിക്ക്

വിക്ക്‌ലോ കൗണ്ടിയില്‍ കാലിന് വെടിയേറ്റ് യുവാവിന് പരിക്ക്. ഞായറാഴ്ച രാവിലെ 7.15ഓടെ Rathnew-ലുള്ള Hazelbrook Court-ലാണ് സംഭവം. കാലിന് വെടിയുണ്ടയേറ്റ് പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലിലെത്തിക്കുകയായിരുന്നു. 30ല്‍ താഴെ പ്രായമുള്ള യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന് ഭീഷണിയില്ല.

സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരമോ, സംഭവത്തിന്റെ വീഡിയോ ഫൂട്ടേജോ ലഭിക്കുന്നവര്‍ വിക്ക്‌ലോ ഗാര്‍ഡ സ്‌റ്റേഷനില്‍ 0404 60140 എന്ന നമ്പറിലോ, ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈന്‍ നമ്പറായ 1800 666 111ലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: