അയര്‍ലണ്ടില്‍ മഴ കനക്കും ; വെള്ളപ്പൊക്കത്തിനും സാധ്യത

രാജ്യത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് Met Eireann. നനഞ്ഞ അന്തരീക്ഷത്തിനൊപ്പം, കാറ്റ് വീശാനും സാധ്യതയുണ്ടെന്നും ചിലയിടങ്ങളില്‍ വെള്ളം കയറുമെന്നും Met Eireann മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും മുന്‍ദിവസങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട കാലാവസ്ഥയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ:

തിങ്കള്‍
രാവിലെ രാജ്യത്തിന്റെ തെക്കന്‍ കൗണ്ടികളിലും കിഴക്കന്‍ കൗണ്ടികളിലും ചാറ്റല്‍ മഴയ്ക്ക് സാധ്യത. 3 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില താഴാം.

ചൊവ്വ
പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എങ്കിലും പടിഞ്ഞാറ്, കിഴക്ക് കൗണ്ടികളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യത. പരമാവധി 6 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. അതേസമയം ചൊവ്വാഴ്ച രാത്രി കാറ്റ് വീശാനും കിഴക്കന്‍ കൗണ്ടികളില്‍ മഴ പെയ്യാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായേക്കാം.

ബുധന്‍
കാറ്റും, ആര്‍ദ്രത നിറഞ്ഞതുമായ അന്തരീക്ഷമായിരിക്കും ബുധനാഴ്ച രാവിലെ. 8 മുതല്‍ 11 ഡിഗ്രി വരെ താപനില ഉയരും. ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക്, തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഞ്ഞിനും സാധ്യത.

വ്യാഴം
രാവിലെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ഉച്ചയോടെ മഴയ്ക്ക് സാധ്യത. രാത്രി ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. 7 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. രാത്രിയില്‍ ചെറിയ തോതില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

വെള്ളി
ഉച്ചയോടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ചെറിയ മഴയ്ക്ക് സാധ്യത. 9 മുതല്‍ 12 ഡിഗ്രി വരെ താപനില ഉയരാം.

Share this news

Leave a Reply

%d bloggers like this: