തൊഴിലന്വേഷകരേ ഇതിലെ… ഡബ്ലിനില്‍ മികച്ച ശമ്പളത്തിന് ജോലി നല്‍കാന്‍ Aldi

വടക്കന്‍ ഡബ്ലിനിലെ സ്‌റ്റോറില്‍ പുതുതായി 10 പേരെ ജോലിക്കെടുക്കാന്‍ Aldi. 2021-ല്‍ തുറക്കുന്ന Bayside-ലെ സ്‌റ്റോറില്‍ സ്‌റ്റോര്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്കാണ് നിയമനം. മണിക്കൂറില്‍ 12.30 യൂറോ മുതല്‍ 14.10 യൂറോ വരെയാണ് ശമ്പളം നല്‍കുകയെന്നും Aldi വ്യക്തമാക്കുന്നു. ജോലി ലഭിക്കുന്ന എല്ലാവര്‍ക്കും പരിചയസമ്പന്നരായ സ്റ്റോര്‍ ടീം ട്രെയിനിങ് നല്‍കും.

ജോലി സ്വപ്‌നം കാണുന്ന, കഠിനാധ്വാനികളായ ഏവരെയും സ്വാഗതം ചെയ്യുന്നതായി Aldi റീജനല്‍ മാനേജര്‍ Donald Mackay പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.aldirecruitment.ie/.

Share this news

Leave a Reply

%d bloggers like this: