ജാക്വിലിൻ മെമ്മോറിയൽ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ – മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുവാൻ, മലയാളികളുടെ പ്രിയ താരം ശ്രീ. ഗിന്നസ് പക്രു എത്തുന്നു..!

അയർലൻഡ് ‘കിൽക്കനി’ മലയാളി കമ്മ്യൂണിറ്റിയിലെ, സജീവസാന്നിധ്യവും, അയർലൻഡിലെ അറിയപ്പെടുന്ന കലാകാരിയുമായിരുന്ന ശ്രീമതി. ജാക്വിലിൻ ബിജുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട , ജാക്വിലിൻ മെമ്മോറിയൽ
‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ – മ്യൂസിക്കൽ കോമ്പറ്റീഷനിലെ മത്സരാർത്ഥികളെ പരിചയപ്പെടുവാനും, അവരിൽനിന്നുള്ള വിജയികളെ പ്രഖ്യാപിക്കുവാനും, അതോടൊപ്പം, അയർലൻഡിലെയും, നാട്ടിലെയും മലയാളികളോട്, തന്റെ പുതിയ സിനിമാ വിശേഷങ്ങളും, സൗഹൃദങ്ങളും പങ്ക് വെയ്ക്കുവാനും , മലയാളികളുടെ പ്രിയ താരം ശ്രീ. ഗിന്നസ് പക്രു, ക്രിസ്തുമസ് സുദിനത്തിൽ, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി നിങ്ങളുടെ മുൻപിൽ എത്തുന്നു.

കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജ് ലിങ്ക് താഴെ ചേർക്കുന്നു.
https://www.facebook.com/Kilkenny-Malayali-Community-118057772918102/

For more details please contact committee members
Jomy Jose – 0892168562
Anil Joseph Ramapuram – 0899536360
Syam Shanmughan – 0874213209

Share this news

Leave a Reply

%d bloggers like this: