യു.കെ കോവിഡ് വേരിയന്റ് അയര്‍ലണ്ടിലും

യു.കെയില്‍ പടര്‍ന്നുപിടിക്കുന്ന പുതിയ കോവിഡ് വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിലും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ എത്രത്തോളമാണ് പുതിയ വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന് അറിയാനാകൂ എന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ Tony Holohan പറഞ്ഞു. ജനങ്ങളോട് സുരക്ഷിതരായി വീട്ടില്‍ തന്നെ സമയം ചെലവിടാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ച അദ്ദേഹം യു.കെയില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന എല്ലാവരും 14 ദിവസത്തെ കര്‍ശന സെല്‍ഫ് ഐസൊലേഷന് വിധേയരാകണമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം അയര്‍ലണ്ടില്‍ പുതുതായി 1,025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,194 ആയി.

Share this news

Leave a Reply

%d bloggers like this: