അറ്റകുറ്റപ്പണികള്‍ക്ക് ശേഷം Malhide Village Green സന്ദര്‍ശകര്‍ക്കായി തുറന്നു

അറ്റകുറ്റപ്പണികള്‍ക്ക് ശേഷം സന്ദര്‍ശനത്തിനായി തുറന്നുകൊടുത്ത് ഡബ്ലിനിലെ ചരിത്രപ്രധാന പ്രദേശങ്ങളിലൊന്നായ Malahide Village Green. ഇതോടെ വില്ലേജ് അയര്‍ലണ്ടിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാകുമെന്നും, ടൂറിസ്റ്റുകളുടെ വര്‍ദ്ധന ഉണ്ടാകുമെന്നുമാണ് കരുതപ്പെടുന്നത്.

2014-ലാണ് കടലോരപ്രദേശമായ വില്ലേജില്‍ Fingal County Council-ന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പുതിയ നടപ്പാത, തെരുവുകളില്‍ ഇരിപ്പിടങ്ങള്‍, പുല്ലുകള്‍, മരങ്ങള്‍ എന്നിവ വച്ചുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടന്നു. സാംസ്‌കാരിക-കലാ പരിപാടികള്‍ക്കായി വില്ലേജിലെ Town Plaza വലിപ്പം കൂട്ടി നിര്‍മ്മിക്കുകയും ചെയ്തു. കടലിന്റെ സൗന്ദര്യം പരമാവധി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് കൗണ്ടി കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.

നേരത്തെ തന്നെ പണിപൂര്‍ത്തിയാക്കി തുറക്കാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നിര്‍മ്മാണപ്രവൃത്തികള്‍ നീണ്ടുപോകുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: