ഗെയിം കളിച്ച് സമയം പോയതറിഞ്ഞില്ല; ക്രിസ്മസിനിടെ Currys PC World-നുള്ളില്‍ കുടുങ്ങി കാമുകീകാമുകന്മാർ

ഷോപ്പിനകത്ത് വീഡിയോ ഗെയിം കളിച്ച് സമയം മറന്ന കാമുകനും കാമുകിയും ജോലിക്കാര്‍ കടയടച്ച് പോയതോടെ അകത്ത് കുടുങ്ങി. മാഞ്ചസ്റ്ററിലെ വൈറ്റ് സിറ്റിയില്‍ ക്രിസ്മസിനോടുനുബന്ധിച്ചുള്ള ഷോപ്പിങ്ങിനിടെയാണ് Nathan Bamping (19), കാമുകി Olivia Johnson (18) എന്നിവര്‍ക്ക് അബദ്ധം പിണഞ്ഞത്.

വൈറ്റ് സിറ്റിയിലെ Currys PC World എന്ന ഇലക്ട്രോണിക് സ്ഥാപനത്തില്‍ ക്രിസ്മസ് ഷോപ്പിങ്ങിനെത്തിയതായിരുന്നു ഇരുവരും. അപ്പോഴാണ് കടയില്‍ പുതുതായി എത്തിയ Xbox Series X-ലെ F1 2020 റേസിങ് ഗെയിം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. എങ്ങനെയുണ്ടെന്നറിയാനായാണ് കളിച്ച് തുടങ്ങിയതെങ്കിലും ഹരം പിടിച്ചതോടെ ഇരുവരും സമയം മറന്നു. ജോലിക്കാരാകട്ടെ ഇവര്‍ കടയ്ക്കകത്തുള്ളത് ശ്രദ്ധിക്കാതെ നേരം വൈകിയതോടെ കടയടച്ച് സ്ഥലം കാലിയാക്കുകയും ചെയ്തു. കളി മതിയാക്കി പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് നഥാനും ഒളിവിയക്കും അമളി മനസിലായത്. പുറത്തേക്കുള്ള എല്ലാ വഴിയും അടഞ്ഞുകിടക്കുന്നത് കണ്ട ഇവര്‍ പരിഭ്രാന്തരായി. ബഹളം വച്ചെങ്കിലും ആരും എത്താത്തതിനെത്തുടര്‍ന്ന് നഥാന്‍ അമ്മയെ ഫോണില്‍ വിളിച്ചു. പക്ഷേ അവരും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ഇത്തവണത്തെ ക്രിസ്മസ് ഇതിനകത്തായിരിക്കുമെന്ന് ഇരുവരും ഉറപ്പിക്കുകയും ചെയ്തു. അന്ന് ഭയന്നെങ്കിലും ഇന്ന് ആലോചിക്കുമ്പോള്‍ രസകരമായ അനുഭവമായിരുന്നു അതെന്ന് നഥാന്‍ പറയുന്നു.

പുറത്തുകടക്കാനായി ഇവര്‍ ശ്രമിച്ചതോടെ കടയിലെ അലാറം ശബ്ദിക്കാന്‍ തുടങ്ങുകയും അത് ശ്രദ്ധിച്ച മാനേജര്‍ കടയിലെത്തി ഇവരെ പുറത്തിറക്കുകയുമായിരുന്നു. 40 മിനിറ്റോളം കൗമാരക്കാര്‍ അകത്ത് കുടുങ്ങി. ക്രിസ്മസിന് ശേഷം തിരികെ കടയിലെത്തിയ ഇരുവരും Xbox Series X ഗെയി

മിനായി ഓര്‍ഡര്‍ നല്‍കുകയും ചെയ്തു.

ജോലിക്കാരുടെ അശ്രദ്ധയ്ക്ക് ക്ഷമ ചോദിച്ച ഷോപ്പ് അധികൃതര്‍ നഥാനും ഒളിവിയയും ഓര്‍ഡര്‍ ചെയ്ത ഗെയിമിനൊപ്പം കണ്‍ട്രോളര്‍ ഫ്രീയായി നല്‍കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: