അയര്‍ലണ്ടില്‍ 1546 കേസുകളുമായി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നലെ; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

അയര്‍ലണ്ടില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കോവിഡ് ആരംഭിച്ച ശേഷം ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു- 1,546. ഒമ്പത് പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവര്‍ 88,439 ആയി. 2,213 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

അതേസമയം വടക്കന്‍ അയര്‍ലണ്ടില്‍ ഇന്നലെ 1,566 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതും ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വച്ചുള്ള ഏറ്റവും അധികം രോഗികളാണ്.

അയര്‍ലണ്ടില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികള്‍ കൗണ്ടി തിരിച്ച് ചുവടെ:

ഡബ്ലിന്‍- 444

കോര്‍ക്ക്- 203

ലൂത്ത്- 111

ലിമറിക്ക്- 87

ഡോണഗല്‍- 85

ഈ കൗണ്ടികളിലെല്ലാം തന്നെ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ രോഗികളാണ് ഇന്നലെ ഉണ്ടായത്. ബാക്കി 616 രോഗികള്‍ മറ്റ് കൗണ്ടികളിലാണ്.

അതേസമയം ലെവല്‍ 5 നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും.

Share this news

Leave a Reply

%d bloggers like this: