വെയിൽസിൽ ദിനോസറിൻറെ കാൽപ്പാടുകൾ കണ്ടെത്തി നാലു വയസുകാരി

വെയില്‍സിലെ ബീച്ചില്‍ ദിനോസറിന്റെ കാലടിപ്പാട് കണ്ടെത്തി നാലു വയസുകാരി. Lily Wilder എന്ന കൊച്ചു പെണ്‍കുട്ടിയാണ് South Wales-ലെ Barry-യിലുള്ള Bendricks Bay ബീച്ചില്‍ പിതാവിനൊപ്പം ചുറ്റിനടക്കവേ ഭീമന്‍ പല്ലിയുടെ കാല്‍പ്പാട് കണ്ടത്. നേരത്തെയും ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിന്റെ പേരില്‍ Bendricks Bay വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. Lily കണ്ടെത്തിയ കാല്‍പ്പാടുകള്‍ക്ക് 220 മില്യണ്‍ വര്‍ഷം പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.

നടത്തത്തിനിടെ അസാധാരണ വലിപ്പമുള്ള കാല്‍പ്പാടുകള്‍ കണ്ട Lily പിതാവ് Richard-നെ വിളിച്ച് കാണിക്കുകയായിരുന്നു. കാല്‍പ്പാടുകള്‍ ഫോട്ടോയില്‍ പകര്‍ത്തിയ Richard ഭാര്യ Sally വഴി ഗവേഷകരെ ബന്ധപ്പെട്ടു.

ഏത് തരം ദിനോസറിന്റേതാണ് കാലടിപ്പാട് എന്ന് തിരിച്ചറിയുക പ്രയാസമാണ്. എങ്കിലും 10 സെന്റിമീറ്റര്‍ നീളമുള്ള കാല്‍പ്പാദം വച്ച് നോക്കുമ്പോള്‍ 75 സെന്റി മീറ്റര്‍ ഉയരവും, 2.5 മീറ്റര്‍ നീളവും ഈ ദിനോസറിനുണ്ടായിരുന്നതായി കരുതാം. പിന്‍കാലുകളുപയോഗിച്ച് നടന്നിരുന്ന ഈ ദിനോസര്‍, ചെറിയ മൃഗങ്ങളെയും പ്രാണികളെയും ഭക്ഷണമാക്കിയിരുന്നതായും കരുതുന്നു.

കാലടിപ്പാട് അധികൃതരുടെ സമ്മതത്തോടെ ബീച്ചില്‍ നിന്നും മാറ്റി നിലവില്‍ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ശേഷം മ്യൂസിയത്തില്‍ പൊതുജനത്തിന് കാണാന്‍ സൗകര്യമൊരുക്കും.

Share this news

Leave a Reply

%d bloggers like this: