‘ഉറപ്പാണ് എൽഡിഎഫ്’ വൈറലാകുന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഔദ്യോഗികമായി പുറത്തിറക്കിയ പ്രചരണ വാക്യം “ഉറപ്പാണ് എൽഡിഎഫ്” അയർലൻഡിലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.

ആരോഗ്യം, സുരക്ഷ, ജനക്ഷേമ പദ്ധതികൾ, മികച്ച വിദ്യാഭ്യാസ പദ്ധതികൾ, ഭക്ഷ്യസുരക്ഷാ മുതലായവ ഉറപ്പുനൽകി കൊണ്ട് ഇടതുപക്ഷം പ്രചരണാർത്ഥം ഇറക്കിയിരിക്കുന്ന വാക്യം ആണ് “ഉറപ്പാണ് എൽഡിഎഫ്”. ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കേരളത്തിലും മലയാളികളായ പ്രവാസികളുള്ള എല്ലാ രാജ്യങ്ങളിലെയും സാമൂഹ്യ മാധ്യമങ്ങളിൽ “ഉറപ്പാണ് എൽഡിഎഫ്” തരംഗമാവുകയാണ്. കേരളം കണ്ടുകൊണ്ടിരിക്കുന്ന വികസന പ്രക്രിയകൾക്ക് തുടർച്ച ഉണ്ടാവുക എന്ന ലക്ഷ്യത്തിലും, അത് ഉറപ്പാക്കുക എന്ന സന്ദേശവും കൂടിയാണ് ആണ് ഈ പ്രചരണ വാക്യത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: