പരിസ്ഥിതി പ്രവർത്തക Greta-യുടെ ഡബ്ലിനിലെ ചുവർ ചിത്രം നശിപ്പിക്കപ്പെട്ട നിലയിൽ

സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തകയായ Greta Thunberg-ന്റെ ഡബ്ലിനിലെ മ്യൂറല്‍ പെയിന്റിങ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. ചിത്രകാരിയായ Emmalene Blake, ഡബ്ലിനിലെ Chancery Street-ലെ ചുമരില്‍ ചിത്രം പൂര്‍ത്തിയാക്കിയതിന് തൊട്ടടുത്ത ദിവസമാണ് അത് നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. 2019-ല്‍ U.N-ല്‍ Greta നടത്തിയ പ്രശസ്തമായ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ചിത്രം. Greta-യുടെ പ്രസംഗത്തിലെ വാചകങ്ങളായ ‘The world is waking up, and change is coming’ ചിത്രത്തോടൊപ്പം എഴുതിച്ചേര്‍ത്തിരുന്നു.

നശിപ്പിക്കപ്പെട്ട ചിത്രത്തില്‍ സാമൂഹികവിരുദ്ധര്‍ ‘slut, X, George Soros’ എന്നിങ്ങനെ സ്‌പ്രേ പെയിന്റില്‍ എഴുതുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ കാംപെയ്‌നുകള്‍ക്കായി വലിയ തുകകള്‍ സംഭാവന ചെയ്ത ബിസിനസുകാരനാണ് George Soros.

സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചിത്രം നശിപ്പിക്കപ്പെട്ടതില്‍ സങ്കടം തോന്നുന്നു എന്നും, ഇത് വീണ്ടും വരയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രീന്‍ പാര്‍ട്ടി MEP Ciaran Cuffe ട്വിറ്ററില്‍ കുറിച്ചു. അതേസമയം ചിലര്‍ ചിത്രം നശിപ്പിച്ചവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പിന്തുണ പ്രഖ്യാപിക്കുന്നുമുണ്ട്.

Share this news

Leave a Reply

%d bloggers like this: