ദുരിത കാലത്ത് ജനങ്ങളെ പിഴിയാൻ തട്ടിപ്പുകാർ; അക്കൗണ്ടിൽ നിന്നും പണം ചോർത്തുന്ന മെസേജ് തട്ടിപ്പിനെതിരെ ജാഗ്രത

കോവിഡ് കാലത്ത് ബാങ്കിങ്ങുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്ന് AIB. AIB-യില്‍ നിന്നോ, മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ എന്ന വ്യാജേന ഉപഭോക്താക്കളുടെ ഫോണിലേയ്ക്ക് ഒരു ടെക്‌സ്റ്റ് മെസേജ് അയക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. നിങ്ങളുടെ അക്കൗണ്ടില്‍ ഒരു അനധികൃതമായ ഇടപാട് നടന്നതായും, അല്ലെങ്കില്‍ അക്കൗണ്ട് ലോക്ക് ആയെന്നും ആണ് മെസേജ്. ഇത് പരിഹരിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാനും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. ചിലപ്പോള്‍ Card Reader Code, One Time Password എന്നിവ നല്‍കാനും ആവശ്യപ്പെടുന്നു. എന്നാല്‍ മെസേജില്‍ പറയും പോലെ ചെയ്താല്‍ അക്കൗണ്ട് ഉടനടി കാലിയാകാനാണ് സാധ്യത.

AIB-യോ, മറ്റ് സ്ഥാപനങ്ങളോ ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് മെസേജ് അയക്കില്ലെന്നും, ഇത്തരം മെസേജുകളോട് പ്രതികരിക്കരുതെന്നും AIB അധികൃതര്‍ പറയുന്നു. Registration Number, Personal Access Code (PAC), കാര്‍ഡ് വിവരങ്ങള്‍ എന്നിവ ആരുമായും പങ്കുവയ്ക്കരുതെന്നും, ഇത്തരം മെസേജുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് AIB Card Reader-ല്‍ നിന്നും കോഡ് ലഭ്യമാക്കരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തരം മെസേജ് ലഭിച്ചാല്‍ ഉടന്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെടണം.

ഇതിന് പുറമെ കോവിഡ് മഹാമാരിയുടെ കാലത്ത് നിങ്ങളുടെ സമ്പാദ്യം സംരക്ഷിക്കാമെന്നും, സുരക്ഷിതമായ നിക്ഷേപത്തിന് സൗകര്യമൊരുക്കാമെന്നും അവകാശപ്പെട്ടും നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി AIB മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചിലപ്പോള്‍ നേരിട്ട് ഫോണ്‍ വിളിച്ചും തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ ബന്ധപ്പെടാറുണ്ട്. കോള്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ആപ്പുകള്‍ ഫോണിലോ, കംപ്യൂട്ടറിലോ ഡൗണ്‍ലോഡ് ചെയ്യരുതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: