65 കുടുംബങ്ങൾക്ക് വീടും, 500 വീടുകളിൽ കുടിവെള്ളവും; ജീവ കാരുണ്യം ജീവിതമാക്കിയ നർഗീസ് ബീഗം

തന്‍ കാര്യം മാത്രം നോക്കി ഓടുന്നതിനിടയ്ക്ക് മറ്റുള്ളവരെ ശ്രദ്ധിക്കാനോ സഹായിക്കാനോ ശ്രമിക്കുന്ന എത്ര പേരുണ്ട് നമുക്കിടയില്‍? വല്ലപ്പോഴും ഭിക്ഷക്കാര്‍ക്ക് അഞ്ചോ പത്തോ രൂപ നല്‍കാന്‍ പോലും നമ്മളില്‍ പലരും മെനക്കെടാറില്ല. അങ്ങനെയെരിക്കെ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഒരാള്‍ അറുപത്തിയഞ്ച് കുടുംബങ്ങള്‍ക്ക് വീട് വച്ചുകൊടുത്തു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അയാളുടെ പേരാണ് നര്‍ഗീസ് ബീഗം.

കോഴിക്കോട്ടെ ചെറുവണ്ണൂരുള്ള കോയാസ് ഹോസ്പിറ്റലിലെ നഴ്‌സായ നര്‍ഗീസ് ബീഗം, 18 വര്‍ഷത്തിെേലയായി ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. രോഗീപരിചരണത്തിന് ശേഷം നാട്ടിലെ നിര്‍ധനരും നിരാലംബരുമായ നിരവധി പേരെ സഹായിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് നര്‍ഗീസ്. ഇതിനോടകം പലരില്‍ നിന്നും ചെറിയ സഹായങ്ങള്‍ സ്വീകരിച്ച് 65 കുടുംബങ്ങള്‍ക്ക് സ്വന്തമായി കിടപ്പാടം നിര്‍മ്മിച്ചു നല്‍കാന്‍ ഇവര്‍ക്കായി. ഒപ്പം 500-ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനും മുന്‍കൈയെടുത്തു.

നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ലഭിക്കുന്ന സ്‌റ്റൈപെന്‍ഡില്‍ നിന്നും ഒരു പങ്ക് ആശുപത്രിയിലെത്തുന്ന പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കി ആരംഭിച്ച പ്രവര്‍ത്തനം ഇന്ന് നൂറുകണക്കിന് പേര്‍ക്ക് സഹായം ചെയ്യുന്ന സംഘടനയായി മാറ്റാനും നര്‍ഗീസിന് സാധിച്ചിട്ടുണ്ട്. 1998-ല്‍ രൂപീകരിച്ച ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റല്‍ ഓപ്പറേഷന്‍സ് ഇന്‍ റൂറല്‍ ഏരിയ (അഡോറ) ഡയറക്ടറാണ് ഇന്ന് നര്‍ഗീസ് ബീഗം.

ഏയ്ഞ്ചല്‍ എന്ന പേരില്‍ സ്വന്തമായി തുണിക്കടയും നടത്തുന്നുണ്ട് നര്‍ഗീസ് ബീഗം. കടയ്ക്ക് കേരളത്തില്‍ പലയിടത്തായി ആറ് ബ്രാഞ്ചുകളുണ്ട്. നിര്‍ധനരായവര്‍ക്ക് ഇവിടെയെത്തി ഇഷ്ടമുള്ള വസ്ത്രങ്ങള്‍ സൗജന്യമായി വാങ്ങാം. കോഴിക്കോട് കാരാട് ആണ് നര്‍ഗീസ് ബീഗം താമസിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: