ആറ് വയസ്സുള്ള കുട്ടിക്ക് €90,000 ഹൈക്കോടതി പ്രഖ്യാപിച്ചത് എന്തിനെന്നറിയുമോ?

Montessori സ്കൂളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി മുൾച്ചെടികൾക്കിടയിലേക്ക് വീണ സംഭവത്തിൽ €90,000 നഷ്ട്ടപരിഹാരം പ്രഖ്യാപിച്ച് ഹൈക്കോടതി. ആറ് വയസ്സ് പ്രായമുള്ള Cara Faye O’Brien O’Keeffe എന്ന കുട്ടിയാണ് മുൾച്ചെടികളിലേക്ക് വീണ് മുഖത്താകെ പരിക്ക് പറ്റിയത്.

ഈ സംഭവത്തെത്തുടർന്ന് കുട്ടിയുടെ പിതാവ് കോ ഡബ്ലിനിലെ Deerpark Montessori School നടത്തുന്ന Church of Irelandന്റേയും Louise Fitzsimonsന്റെയും പ്രതിനിധികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

കുട്ടികൾ കളിക്കുന്ന സ്ഥലത്തിനടുത്ത് മുൾച്ചെടികൾ വളർത്താൻ അനുമതി ഉണ്ടായിരുന്നെന്നും കളിച്ചുകൊണ്ടിരുന്നപ്പോൾ കുട്ടിക്ക് മേൽനോട്ടം നൽകാൻ ആരുമില്ലാതിരുന്നതാണ് അപകടകാരണം എന്നാണ് സ്കൂളിന്റെ പക്ഷം.

കുട്ടിയുടെ മുറിവുകൾ സാരമുള്ളതാണെന്നും അത് ഭാവിയിൽ പ്രതികൂലമായി ബാധിച്ചേക്കാമെന്നും കോടതി പറഞ്ഞു. കോടതിയുടെ വിധിയിൽ തൃപ്തരാണെന്ന് കുട്ടിയുടെ വക്കീൽ കോടതിയെ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: