കോവിഡിനെ തോൽപ്പിച്ച് നിർമ്മാണ മേഖല; പ്രതിസന്ധിക്കിടയിലും പണി തീർത്ത വീടുകൾ ദശാബ്ദത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ

കോവിഡ് മഹാമാരിക്കിടയിലും അയര്‍ലണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന വീടുകളുടെ എണ്ണം പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. 2020-ന്റെ അവസാന മൂന്ന് മാസങ്ങളില്‍ മാത്രം 2,472 വീടുകള്‍ നിര്‍മ്മിക്കപ്പെട്ടതായും Dublin Economic Monitor റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കോവിഡ് ആഘാതത്തെത്തുടര്‍ന്ന് രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തകര്‍ച്ചയിലാണെന്നും, തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലെവല്‍ 5 നിയന്ത്രണങ്ങള്‍ കാരണം പല വ്യാപാരസ്ഥാപനങ്ങളും അടച്ചിടേണ്ടിവരികയും, നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്തു. രാജ്യത്ത് കഴിഞ്ഞ മാസം Pandemic Unemployment Payment (PUP) സഹായം ലഭിച്ചവരുടെ എണ്ണം 480,000-ലേറെ ആണെന്നത് ഇതിന്റെ ഭീകരത വെളിവാക്കുന്നു. ഇപ്പോഴും ഈ സ്ഥാപനങ്ങള്‍ എന്നു തുറക്കും എന്നത് സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: