അയർലണ്ടിലേക്ക് കാർ ഇറക്കുമതി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? രജിസ്ട്രേഷന് വേണ്ടിവരുന്ന രേഖകൾ എന്തെല്ലാം?

നാട്ടിലെ വാഹനം അയര്‍ലണ്ടിലേയ്ക്ക് കൊണ്ടുവരികയാണെങ്കിലും, മറ്റൊരു രാജ്യത്ത് നിന്നും വാഹനം വാങ്ങി അയര്‍ലണ്ടിലേയ്ക്ക് ഇറക്കുമതി ചെയ്യുകയാണെങ്കിലും വിവിധ ചാര്‍ജ്ജുകളും ടാക്‌സുകളും നല്‍കേണ്ടതുണ്ട് (ഡീലര്‍മാര്‍ വഴിയല്ലാതെ).

പലതരം വാഹനങ്ങളെ വിവിധ കാറ്റഗറിയില്‍ പെടുത്തിയാണ് ഇത്തരത്തില്‍ ചാര്‍ജ്ജ്, ടാക്‌സ് എന്നിവ കണക്കുകൂട്ടുന്നത്. റോഡിലെ ഉപയോഗത്തിനുള്ളതും, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ശക്തിയില്‍ പ്രവര്‍ത്തിക്കുന്നതുമായ വാഹനങ്ങളെ ‘mechanically propelled vehicles’ എന്നാണ് രജിസ്‌ട്രേഷന്‍ നടപടിക്കായി (Vehicle Registration Tax – VRT)പറയുന്നത്. വിവിധ mechanically propelled വാഹനങ്ങളും, അവയുടെ കാറ്റഗറിയും വ്യക്തമാക്കുന്ന പട്ടിക ചുവടെ:

Vehicle classification VRT category
All Cars, including SUVs Mini bus with up to 10 seats A
Commercial vehicles like vans and trucks up to 3.5 tonnes B
Commercial vehicles like vans and trucks, over 3.5 tonnes Tractors Buses with more than 10 seats C
Road construction transportation vehicles Ambulances and fire engines D
Motorbikes M

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബൈക്കുകളും സ്‌കൂട്ടരുകളും mechanically propelled vehicles വിഭാഗത്തിലാണ് വരിക. അതേസമയം കുറച്ചുനേരത്തേയ്ക്ക് പെഡല്‍ ചവിട്ടിയതിന് ശേഷമോ, scooting-ന് ശേഷമോ മാത്രമാണ് വാഹനത്തിലെ ഇലക്ട്രിക്കല്‍ പവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതെങ്കില്‍ അവയെ mechanically propelled vehicle ആയി കണക്കാക്കില്ല.

യു.കെയില്‍ നിന്നും വാഹനം ഇറക്കുമതി ചെയ്യുമ്പോള്‍

ഐറിഷ് ഡീലര്‍മാര്‍ വഴിയല്ലാതെ യു.കെയില്‍ നിന്നും പുതിയതോ, സെക്കന്‍ഡ് ഹാന്‍ഡോ ആയ വാഹനം ഇറക്കുമതി ചെയ്യുമ്പോള്‍ താഴെ പറയുന്ന ചാര്‍ജ്ജുകള്‍ അടയ്ക്കണം:

  • കസ്റ്റംസ് ഡ്യൂട്ടി
  • വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള VRT
  • Value Added Tax (VAT)

വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുമാണ് നിങ്ങള്‍ വാഹനം വാങ്ങുന്നതെങ്കില്‍, അത് മുമ്പ് യു.കെയില്‍ രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍, വടക്കന്‍ അയര്‍ലണ്ടില്‍ ഇറക്കുമതി ചെയ്യുന്ന സമയത്ത് വാഹനത്തിന് എല്ലാ കസ്റ്റംസ് ഡ്യൂട്ടി ചാര്‍ജ്ജുകളും അടച്ചതാണെന്ന് ഉറപ്പുവരുത്തണം. ഒപ്പം customs declaration ഉണ്ടെന്നും ഉറപ്പുവരുത്തുക.

Customs declarations and duties

UK-EU വ്യാപാരക്കരാര്‍ പ്രകാരം, UK-യില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ EU-വിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ട കാര്യമില്ല. എന്നാല്‍ നിങ്ങള്‍ വാങ്ങുന്ന വാഹനം പുതിയതും, മുമ്പ് ബ്രിട്ടനിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെട്ടതുമാണെങ്കില്‍ (അതിന് ശേഷമാണ് പുറത്തേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്നതെങ്കില്‍) ഡ്യൂട്ടി അടയ്‌ക്കേണ്ടി വരും. വാഹനത്തിന്റെ വിലയുടെ 10%, ഷിപ്പിങ് ചാര്‍ജ്ജ് എന്നിവയാണ് ഈ തുക.

അതുപോലെ UK-യില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ സെക്കന്‍ഡ് വാഹനങ്ങള്‍ക്കും കസ്റ്റംസ് ഡ്യൂട്ടി നല്‍കേണ്ടതാണ്. വാഹനം അയര്‍ലണ്ടിലെത്തുമ്പോള്‍ ഈ തുക നല്‍കണം.

UK-യില്‍ നിന്നും വാഹനം ഇറക്കുമതി ചെയ്യുമ്പോള്‍ customs declaration form പൂരിപ്പിച്ച് നല്‍കേണ്ടതാണ്.

അതേസമയം നിങ്ങള്‍ മുമ്പ് യു.കെയില്‍ താമസിച്ച്, ഇപ്പോള്‍ അയര്‍ലണ്ടിലേയ്ക്ക് താമസം മാറ്റുകയും, യു.കെയില്‍ ആറ് മാസമോ അതിലധികമോ ആയി വാഹനം ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍, ഈ വാഹനം ഇറക്കുമതി ചെയ്യുമ്പോള്‍  കസ്റ്റംസ് ഡ്യൂട്ടി ഇളവിനായി അപേക്ഷിക്കാം. VAT ചാര്‍ജ്ജിലും ഇത്തരത്തില്‍ ഇളവ് ലഭിക്കും. വാഹന വിലയുടെ 21% ആണ് VAT.

വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ VRT അടയ്ക്കണം. വാഹനം എത്തിക്കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ National Car Test (NCT) സെന്ററിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി ആദ്യം ഓണ്‍ലൈനായി അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതാണ്. രജിസ്‌ട്രേഷന് വാഹനം ാെണ്ടുപോകുന്നതിന് മുമ്പായി റവന്യൂവില്‍ certificate of conformtiy രജിസ്റ്റര്‍ ചെയ്യാനും ശ്രദ്ധിക്കുക.

രജിസ്‌ട്രേഷന് പോകുമ്പോള്‍ ആവശ്യമായ രേഖകള്‍

  • A completed Declaration Form for the registration of a new vehicle or for the registration of a used vehicle
  • A completed Vehicle Purchase Details VRTVPD2 form if it is a vehicle for private (non- commercial) use
  • A certificate of conformity (for new vehicles)
  • An invoice with the date of purchase clearly shown
  • Proof of your name and address
  • Proof of your identity
  • Proof of your PPS number
  • An exemption certificate issued by Revenue if you are claiming an exemption from VRT

വടക്കന്‍ അയര്‍ലണ്ടില്‍ നിന്ന് ഇറക്കമതി ചെയ്ത നിങ്ങളുടെ വാഹനത്തിന്റെ ഇന്‍വോയിസ് ഡേറ്റ്, അപ്പോയിന്റ്‌മെന്റിന് 30 ദിവസം മുമ്പാണെങ്കില്‍, വാഹനം എവിടെയാണ് സൂക്ഷിച്ചിരുന്നത് എന്നതിന്റെ രേഖ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം.

EU-വില്‍ നിന്ന് വടക്കന്‍ അയര്‍ലണ്ടിലേയ്ക്ക് ഇറക്കുമതി ചെയ്ത വാഹനമാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍. ഷിപ്പിങ് വിവരങ്ങള്‍ കൈയിലുണ്ടാകണം. ഇതില്‍ വാഹനം എത്തിയ തിയതി കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

യു.കെയില്‍ നിന്നോ, EU ഇതര രാജ്യങ്ങളില്‍ നിന്നോ ആണ് വാഹനം ഇറക്കുമതി ചെയ്തതെങ്കില്‍ കസ്റ്റംസ് നല്‍കുന്ന single administrative number, അത് ലഭിച്ച തിയതി എന്നിവ വ്യക്തമാക്കുന്ന രേഖ കൈവശമുണ്ടാകണം.

ടെസ്റ്റ് സെന്ററില്‍ നിന്നും നിങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പ്ലേറ്റ് വാങ്ങാവുന്നതാണ്. VRT-യും അവിടെ അടയ്ക്കാം.

രജിസ്‌ട്രേഷന് ശേഷം മോട്ടോര്‍ ടാക്‌സ്, മോട്ടോര്‍ ഇന്‍ഷുറന്‍സ് എന്നിവ അടയ്‌ക്കേണ്ടതാണ്. ചില സാഹചര്യങ്ങളില്‍ National Car Testing certificate-ഉം ആവശ്യമായി വന്നേക്കാം.

EU-വില്‍ നിന്നും കാര്‍ ഇറക്കുമതി ചെയ്യുമ്പോള്‍

EU-വില്‍ നിന്നാണ് കാര്‍ ഇറക്കുമതി ചെയ്യുന്നതെങ്കില്‍ താഴെ പറയുന്നവ ബാധകമാണ്:

  • വാഹനം അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്യുക
  • VRT അടയ്ക്കുക
  • VAT അടയ്ക്കുക
  • മോട്ടോര്‍ ടാക്‌സ് അടയ്ക്കുക
  • മോട്ടോര്‍ ഇന്‍ഷുറന്‍സ് ചെയ്യുക

EU-വില്‍ നിന്നും പുതിയ വാഹനം ഇറക്കുമതി ചെയ്യുമ്പോള്‍ VAT നല്‍കേണ്ടതാണ്. 6 മാസമോ അതില്‍ കുറവോ ആയതും, 6000 കി.മീയോ അതില്‍ കുറവോ ഓടിയതും ആയ വാഹനങ്ങളാണ് ‘പുതിയത്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാര്‍ നിര്‍മ്മിച്ച രാജ്യത്ത് VAT അടച്ചാലും, ഇറക്കുമതി ചെയ്യുമ്പോള്‍ ഇവിടെയും അടയ്ക്കണമെന്നാണ് നിയമം.

NCT

നാല് വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ National Car Testing Service-ല്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. EU Road Worthiness Certificate ഉള്ള വാഹനമാണെങ്കില്‍, അതിന്റെ കാലാവധി കഴിയുമ്പോള്‍ National Car Testing Service Certificate വാങ്ങിയാല്‍ മതി.

EU-വിന് പുറത്തുനിന്നും വാഹനം ഇറക്കുമതി ചെയ്യുമ്പോള്‍

EU-വിന് പുറത്തുനിന്ന് വാഹനം ഇറക്കുമതി ചെയ്യുമ്പോള്‍:

  • Pay a customs duty
  • Register the vehicle
  • Pay VRT unless you are exempt
  • Pay VAT unless the vehicle is exempt
  • Pay motor tax
  • Get motor insurance

21% ആണ് VAT.

നാല് വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ National Car Testing Service-ല്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. EU Road Worthiness Certificate ഉള്ള വാഹനമാണെങ്കില്‍, അതിന്റെ കാലാവധി കഴിയുമ്പോള്‍ ചational Car Testing Service Certificate വാങ്ങിയാല്‍ മതി.

വാഹനം രാജ്യത്തെത്തിയാല്‍ VRT അടച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അല്ലാത്ത പക്ഷം പിഴ ഈടാക്കുന്നതാണ്. വാഹനം കണ്ടുകെട്ടുകയും ചെയ്യാം.

കാറുകള്‍, ചെറിയ വാനുകള്‍ എന്നിവയ്ക്കുള്ള VRT നിശ്ചയിക്കുന്നത് അവയുടെ Open Market Selling Price (OMSP) അഥവാ റീസെയില്‍ വാല്യൂ കണക്കാക്കിയാണ്. National Car Testing Service (NCTS) centre-ലാണ് VRT അടയ്‌ക്കേണ്ടത്. എത്ര യൂറോ അടയ്ക്കണമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കിത്തരും. Revenue Vehicle Registration Online Enquiry System ഉപയോഗിച്ച് നിങ്ങളുടെ വാഹനത്തിന്റെ ഏകദേശ VRT കണക്കൂകൂട്ടാവുന്നതാണ്. അധിക തുക ഈടാക്കിയാല്‍ റവന്യൂവില്‍ പരാതി നല്‍കാം.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

വാഹനം എത്തി 7 ദിവസത്തിനകം NCTS-ല്‍ അപ്പോയിന്റ്‌മെന്റ് എടുക്കണം. 30 ദിവസത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

രജിസ്‌ട്രേഷനായി വാഹനത്തിന് electronic certificate of conformity (e-CoC) ആവശ്യമാണ്. അഥവാ പേപ്പര്‍ സര്‍ട്ടിഫിക്കറ്റാണ് കൈവശമുള്ളതെങ്കില്‍ അത് റവന്യൂ സിസ്റ്റത്തില്‍ മാന്വലായി നല്‍കേണ്ടതാണ്.

ഒപ്പം PPS, തിരിച്ചറിയല്‍ രേഖ (ഉദാ: പാസ്‌പോര്‍ട്ട്) തുടങ്ങി എല്ലാ രേഖയും രജിസ്‌ട്രേഷന് ആവശ്യമാണ്. Vehicle Identification Number (അഥവാ Chassis number) അറിഞ്ഞിരിക്കണം.

രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കണം. കാര്‍ ഇന്‍ഷ്വര്‍ ചെയ്ത ശേഷം മോട്ടോര്‍ ടാക്‌സ് അടയ്ക്കുകയും വേണം. ഇതോടെ ഗതാഗതവകുപ്പ് നിങ്ങള്‍ക്ക് Vehicle Registration Certificate നല്‍കും.

ചില സാഹചര്യങ്ങളില്‍ VRT ഒഴിവാക്കപ്പെടുന്നാണ്. എന്നിരുന്നാലും വാഹനം രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

കാറുകളുടെ (category 2) VRT കണക്കാക്കപ്പെടുന്നത് കാര്‍ബണ്‍ ഡയോക്‌സൈഡ് (CO2) എമിഷന്റെ അളവ് കണക്കാക്കിയാണ്. 2020 ജനുവരി 1 മുതല്‍ nitrogen oxide (NOx) എമിഷനും മാനദണ്ഡമാക്കുന്നുണ്ട്. ഇവ രണ്ടും ഒന്നിച്ചുകൂട്ടിയാണ് VRT നിശ്ചയിക്കുന്നത്.

വിവിധ വാഹനങ്ങളുടെ CO2 ചാർജ്ജുകള്‍

CO2 emissions levels VRT rates
0 – 50 grams per kilometre 7% of OMSP (minimum €140)
50 – 80 grams per kilometre 9% of OMSP (minimum €180)
80 –85 grams per kilometre 9.75% of OMSP (minimum €195)
85 –90 grams per kilometre 10.5% of OMSP (minimum €210)
90 –95 grams per kilometre 11.25% of OMSP (minimum €225)
95 – 100 grams per kilometre 12% of OMSP (minimum €240)
100 –105 grams per kilometre 12.75% of OMSP (minimum €255)
105 – 110 grams per kilometre 13.5% of OMSP (minimum €270)
110 – 115 grams per kilometre 14.25% of OMSP (minimum €285)
115 – 120 grams per kilometre 15% of OMSP (minimum €300)
120 – 125 grams per kilometre 15.75% of OMSP (minimum €315)
125 – 130 grams per kilometre 16.5% of OMSP (minimum €330)
130 – 135 grams per kilometre 17.25% of OMSP (minimum €345)
135 – 140 grams per kilometre 18% of OMSP (minimum €360)
140 – 145 grams per kilometre 19.5% of OMSP (minimum €390)
145 – 150 grams per kilometre 21% of OMSP (minimum €420)
150 – 155 grams per kilometre 23.5% of OMSP (minimum €470)
155 – 170 grams per kilometre 26% of OMSP (minimum €520)
170 – 190 grams per kilometre 31% of OMSP (minimum €620)
More than 190 grams per kilometre 37% of OMSP (minimum €740)

NOx ചാര്‍ജ്ജ് കണക്കാക്കുന്നത്:

NOx emissions (NOx mg/km or mg/kWh) Amount payable per mg/km or mg/kWh
The first 0-40 mg/km or mg/kWh €5
The next 40 mg/km or mg/kWh up to 80 mg/km or mg/kWh €15
The rest above 80 mg/km or mg/kWh €25

കൃത്യമായ NOx വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് 4,850 യൂറോ വരെയും, മറ്റുള്ളവയ്ക്ക് 600 യൂറോ വരെയും ചാര്‍ജ്ജ് ഈടാക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: