ഐറിഷ് Erasmus വിദ്യാർത്ഥികളുടെ ഹോട്ടൽ ക്വാറന്റൈൻ ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി

യൂറോപ്യന്‍ യൂണിയന്‍ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമായ Erasmus-ന്റെ ഭാഗമായി വിവിധ EU രാജ്യങ്ങളില്‍ പഠിക്കുന്ന ഐറിഷ് വിദ്യാര്‍ത്ഥികള്‍ തിരികെയെത്തുമ്പോഴുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി Simon Harris. പുതുതായി ഹോട്ടല്‍ ക്വാറന്റൈന്‍ പട്ടികയിലേയ്ക്ക് ചേര്‍ക്കപ്പെട്ട EU രാജ്യങ്ങളായ Austria, Belgium, France, Italy, Luxembourg എന്നീ രാജ്യങ്ങളില്‍ പ്രോഗ്രാമിന്റെ ഭാഗമായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തിരികെ അയര്‍ലണ്ടിലെത്തിയാല്‍ അവരുടെ ഹോട്ടല്‍ ക്വാറന്റൈന്‍ ചെലവാണ് സര്‍ക്കാര്‍ വഹിക്കുക. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയതായും, കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും മന്ത്രിയുടെ വക്താവ് പറഞ്ഞു. ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഈ വിദ്യാര്‍ത്ഥികള്‍ തിരികെ അയര്‍ലണ്ടിലെത്തും. 500-ഓളം ഐറിഷ് വിദ്യാര്‍ത്ഥികളാണ് ഈ രാജ്യങ്ങളില്‍ പ്രോഗ്രാമിന്റെ ഭാഗമായി ഉപരിപഠനം നടത്തുന്നത്.

1 മില്യണ്‍ യൂറോയോളം ഇതിന് ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അതേസമയം Erasmus Programme-ന്റെ ഭാഗമായി EU-വിലാകെ 1000-ഓളം ഐറിഷ് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്. കൂടുതല്‍ EU രാജ്യങ്ങളെ പട്ടികയിലുള്‍പ്പെടുത്തേണ്ടി വന്നാല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണവും, അതുവഴി സര്‍ക്കാരിന്റെ ചെലവും വര്‍ദ്ധിക്കും. നിലവില്‍ സര്‍ക്കാരിന്റെ Erasmus programme ഫണ്ട് ഉപയോഗിച്ച് ചെലവ് കൈകാര്യം ചെയ്യാനാണ് തീരുമാനം.

Share this news

Leave a Reply

%d bloggers like this: