ഡബ്ലിനിലെ സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ സിറ്റി കൗൺസിൽ; നിങ്ങളുടെ അഭിപ്രായം അറിയിക്കാം

ഡബ്ലിനിലെ സ്‌കൂള്‍ പരിസരങ്ങളിൽ വാഹനങ്ങളുടെ പരമാവധി വേഗത 50 കി.മീയും, 30 കി.മീയുമാക്കി കുറയ്ക്കാന്‍ Road Safety Section നിര്‍ദ്ദേശിച്ചിരിക്കുകയാണ്. നേരത്തെ പരമാവധി വേഗത 30 കി.മീ ആക്കി നിജപ്പെടുത്തണമെന്ന് Loving 30 എന്ന സംഘടനയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇത് നടപ്പിലാക്കാനൊരുങ്ങുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍.

വേഗത കുറയ്ക്കുന്നതോടെ ട്രാഫിക് ബ്ലോക്ക്, അപകടങ്ങള്‍, അന്തരീക്ഷ മാലിന്യം എന്നിവ കുറയുകയും, കാല്‍നടയാത്ര, സൈക്ലിങ് എന്നിവ കൂടുതല്‍ സുരക്ഷിതമാകുകയും ചെയ്യുമെന്നാണ് കൗണ്‍സില്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ശാരീരിക, മാനസിക ആരോഗ്യവും വര്‍ദ്ധിക്കും. ഈ സാഹചര്യത്തില്‍ വേഗത കുറയ്ക്കാനുള്ള നിര്‍ദ്ദേശത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അഭിപ്രായമറിയിക്കാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം:

https://consultation.dublincity.ie/traffic-and-transport/30km-h-survey/?fbclid=IwAR3xZO0jPuQcAeOgNwLSAkCWId451pNdm2D_6hLLGfMOTZ7kMaDw2zuGB-s

Share this news

Leave a Reply

%d bloggers like this: