അയർലണ്ടിൽ വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികൾക്ക് മാത്രമായി 3 പുതിയ ആശുപത്രികൾ നിർമ്മിക്കുന്നു

അയര്‍ലണ്ടില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള രോഗികളെ ചികിത്സിക്കാന്‍ മാത്രമായി മൂന്ന് പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുന്നു. ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളിലാണ് 3.69 ബില്യണ്‍ യൂറോ മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുകയെന്ന് വ്യക്തമാക്കിയ ആരോഗ്യവകുപ്പ്, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം വില്‍ക്കാന്‍ താല്‍പര്യമുള്ള ഭൂവുടമകളോട് മുന്നോട്ട് വരാനും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയായിരുന്ന Slaintecare വഴിയാണ് പ്രോജക്ട് നടപ്പിലാക്കുന്നത്.

അയര്‍ലണ്ടിലെ ആരോഗ്യമേഖലയിലെ പുരോഗതി ലക്ഷ്യമിട്ടാണ് വിവിധ കക്ഷികള്‍ ചേര്‍ന്നുള്ള Slaintecare പദ്ധതിക്ക് രൂപം നല്‍കിയത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക, പുതിയ മൂന്ന് ആശുപത്രികള്‍ നിര്‍മ്മിക്കുക, Slaintecare Consultant Contract നടപ്പില്‍ വരുത്തുക, പൊതു ആശുപത്രികള്‍ പൊതു പ്രവൃത്തികള്‍ മാത്രം അനുവദിക്കുക, പുതുതായി 7,000 ആരോഗ്യപ്രവര്‍ത്തകരെ ജോലിക്കെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ചെയ്യുക.

ഒപ്പം 31 പുതിയ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ആരംഭിക്കുക വഴി രാജ്യത്താകമാനുമുള്ള ഹെല്‍ത്ത് സെന്ററുകളുടെ എണ്ണം 173 ആക്കി ഉയര്‍ത്തുക, സ്ഥിരരോഗികളായ വയോജകര്‍ക്കുള്ള 32 കമ്മ്യൂണിറ്റി സ്‌പെഷലിസ്റ്റ് ഹബ്ബുകളില്‍ നിക്ഷേപം നടത്തുക, ഏറ്റവും കഷ്ടതയനുഭവിക്കുന്ന 18 വിഭാഗങ്ങള്‍ക്ക് സഹായമെത്തിക്കുക തുടങ്ങിയവയും പദ്ധതിയിലുണ്ട്.

Share this news

Leave a Reply

%d bloggers like this: