അയർലണ്ടിൽ വാക്‌സിൻ വിതരണം എവിടെയെത്തി നിൽക്കുന്നു? നിങ്ങൾക്ക് വാക്‌സിൻ ലഭിക്കുക എപ്പോൾ?

ആദ്യ ഘട്ടത്തിലെ ലഭ്യതക്കുറവിനും മറ്റും ശേഷം അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ദ്രുതഗതിയിലായിരിക്കുകയാണ്. നിലവില്‍ 51 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിവരുന്നതെങ്കിലും, വൈകാതെ തന്നെ മറ്റ് പ്രായക്കാര്‍ക്കും വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിത്തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്താകമാനം മെയ് 9 വരെ 18,48,747 ഡോസ് വാക്‌സിനുകള്‍ നല്‍കിക്കഴിഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ വാക്‌സിന്‍ നല്‍കിവരുന്നത് ചുവടെയുള്ള വിഭാഗക്കാര്‍ക്കാണ്:

കെയര്‍ ഹോമുകളില്‍ കഴിയുന്ന 65-ന് മേല്‍ പ്രായമുള്ളവര്‍ – ഗ്രൂപ്പ് 1

മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ – ഗ്രൂപ്പ് 2

70 വയസിന് മേല്‍ പ്രായമുള്ളവര്‍ – ഗ്രൂപ്പ് 3

രോഗം പിടിപെടാന്‍ അതീവ സാധ്യതയുള്ള 16-നും 69-നും ഇടയില്‍ പ്രായമുള്ളവര്‍ – ഗ്രൂപ്പ് 4

65-69 പ്രായക്കാര്‍ (രോഗം പിടിപെടാന്‍ സാധ്യത ഉള്ളവരടക്കം) – ഗ്രൂപ്പ് 5 & 6

16-64 പ്രായത്തിലുള്ള രോഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ – ഗ്രൂപ്പ് 7

ഇവര്‍ക്ക് പുറമെ 51-ന് മേല്‍ പ്രായമുള്ളവര്‍ക്കും ഇപ്പോള്‍ വാക്‌സിന്‍ നല്‍കിവരുന്നു. ഇവര്‍ക്ക് ഓണ്‍ലൈനായി മെയ് 12 മുതല്‍ വാക്‌സിനു വേണ്ടി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം 50-ന് മേല്‍ പ്രായമുള്ളവര്‍ക്ക് ഇന്നു മുതല്‍ (മെയ് 13) രജിസ്റ്റര്‍ ചെയ്യാം.

ഇതിനു ശേഷം 40-ന് മേല്‍ പ്രായമുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കാനാണ് സാധ്യത. 35-39 പ്രായക്കാര്‍ക്ക് ജൂണില്‍ വാക്‌സിന്‍ നല്‍കാനാണ് ശ്രമമെന്നും ആരോഗ്യവകുപ്പ് പറയുന്നു. 25-34 പ്രായക്കാര്‍ക്ക് വാക്‌സിനു വേണ്ടി ജൂലൈ വരെ കാത്തിരിക്കേണ്ടിവരും. 16-24 പ്രായക്കാര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുന്ന കാര്യത്തില്‍ പക്ഷേ ഇതുവരെ വ്യക്തതയൊന്നും വന്നിട്ടില്ല.

Share this news

Leave a Reply

%d bloggers like this: