Normal People-ലെ പ്രകടനത്തിന് ഐറിഷ് നടൻ Paul Mescal-ന് മികച്ച നടനുള്ള Bafta പുരസ്‌കാരം

പ്രശസ്ത ടിവി സീരീസായ ‘Normal People’-ലെ പ്രകടനത്തിന് ഐറിഷ് നടന്‍ Paul Mescal-ന് Bafta പുരസ്‌കാരം. Sally Rooney-യുടെ ഇതേ പേരിലുള്ള നോവലിന്റെ പുനരാവിഷ്‌കാരമായ സീരീസില്‍, Connell എന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നതിനാണ് Mescal-ന് മികച്ച നടനുള്ള Bafta അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 2020-ല്‍ RTE വഴിയാണ് 12 എപ്പിസോഡുകളുള്ള Normal People സംപ്രേഷണമാരംഭിച്ചത്.

അംഗീകാരം ലഭിച്ചത് തീര്‍ത്തും ആകസ്മികമാണെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് Mescal പറഞ്ഞു. അവാര്‍ഡ്, സീരീസിലെ തന്റെ സഹനടിയായ Daisy Edgar-Jones-ന് സമര്‍പ്പിക്കുന്നതായും, തനിക്കൊപ്പം അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച scene partner-ഉം, തനിക്കറിയാവുന്നതില്‍ വച്ച് മികച്ച വ്യക്തികളില്‍ ഒരാളുമാണ് Daisy എന്നും Mescal അവാര്‍ഡ് വേദിയില്‍ പറഞ്ഞു. അച്ഛനും അമ്മയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sligo-യിലെ രണ്ട് കൗമാരക്കാര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് Normal People പറയുന്നത്.

Share this news

Leave a Reply

%d bloggers like this: