കെറിയിൽ 140,000 യൂറോ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

കഞ്ചാവ് കൈവശം വച്ചുവെന്ന് സംശയിച്ച് കെറിയില്‍ ഗാര്‍ഡ ഒരാളെ അറസ്റ്റ് ചെയ്തു. 130,000 യൂറോയോളം വിലവരുന്ന കഞ്ചാവ് ഇലകളാണ് ഇവയെന്നാണ് ഗാര്‍ഡ സംശയിക്കുന്നത്. Kilcummin-ലെ കാട്ടുപ്രദേശത്ത് The Kerry Divisional Drugs Unit ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിലാണ് 13 കവറുകളിലായി ഇവ കണ്ടെത്തിയത്. പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം വ്യാപകമാകുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു തെരച്ചില്‍.

പ്രദേശത്ത് നിന്നും ഒരു ചെറുപ്പക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. Criminal Justice (Drug Trafficking) Act, 1996 ചുമത്തിയ ഇയാളെ Killarney സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

വിശദമായ തെരച്ചിലില്‍ പ്രദേശത്തെ മറ്റൊരു വീട്ടില്‍ നിന്നും 10,000 യൂറോ വിലവരുന്ന കഞ്ചാവും ഗാര്‍ഡ പിടിച്ചെടുത്തു. തൂക്കം നോക്കുന്ന ഉപകരണങ്ങളും, ഏതാനും പണവും ഇവിടെ നിന്നും കണ്ടെടുത്തു.

പിടിച്ചെടുത്ത വസ്തുക്കള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് അയച്ചു നല്‍കും.

Share this news

Leave a Reply

%d bloggers like this: