ഡബ്ലിനിൽ ഒരു വർഷത്തിനിടെ വീട്ടുവാടക ഉയർന്നത് 7%; 8 കൗണ്ടികളിൽ മാസവാടക 1,000 യൂറോയ്ക്ക് മുകളിൽ

ഡബ്ലിനിലെ വീടുകളുടെ വാടകനിരക്ക് കുതിച്ചുയരുന്നു. ഒരു വര്‍ഷത്തിനിടെ 7% വര്‍ദ്ധന രേപ്പെടുത്തിയ പ്രദേശത്ത് നിലവില്‍ ശരാശരി 1,820 യൂറോയാണ് മാസവാടക. ഡബ്ലിന് പുറത്ത് രാജ്യത്തെ 7 കൗണ്ടികളില്‍ കൂടി മാസവാടക 1,000 യൂറോയ്ക്ക് മുകളിലെത്തിയതായി Rent Index from the Residential Tenancies Board (RTB)-ന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021-ലെ ആദ്യ മൂന്ന് മാസത്തെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

ഡബ്ലിന് പുറമെ Cork, Galway, Kildare, Limerick, Louth, Meath, Wicklow എന്നിവിടങ്ങളിലാണ് മാസവാടക 1,000 യൂറോയ്ക്ക് മുകളിലെത്തിയിരിക്കുന്നത്. അതേസമയം രാജ്യത്ത് വാടക നിരക്ക് ഏറ്റവുമധികം ഉയരുന്ന കൗണ്ടി Kilkenny ആണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ ഇവിടുത്തെ വാടകനിരക്ക് 12.3% ആണ് ഉയര്‍ന്നത്. Clare, Galway, Mayo എന്നിവിടങ്ങളിലും 10 ശതമാനത്തിലേറെ വാടകനിരക്ക് ഉയര്‍ന്നു.

ഇതിനിടെ രാജ്യത്ത് RTB-യില്‍ രജിസ്റ്റര്‍ ചെയ്ത വാടകക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട് കാണിക്കുന്നുണ്ട്. 2020-ലെ ആദ്യ മൂന്ന് മാസത്തില്‍ 16,235 വാടകക്കാര്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നെങ്കില്‍, 2021 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 15,532 ആയി കുറഞ്ഞു.

അയര്‍ലണ്ടില്‍ മാസവാടക ഏറ്റവും കൂടുതലുള്ള പ്രദേശം Stillorgan ആണ്- 2,378 യൂറോ. 566 യൂറോ മാസവാടകയുള്ള കൗണ്ടി Donegal-ലെ Lifford – Stranorlar ആണ് രാജ്യത്ത് ഏറ്റവും വാടക കുറഞ്ഞ സ്ഥലം. രാജ്യത്തെ 26 കൗണ്ടികളില്‍ 25 എണ്ണത്തിലും ഒരു വര്‍ഷത്തിനിടെ വാടക വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യാന്‍ തുടങ്ങിതോടെ മഹാമാരി കാരണം ജോലി നഷ്ടപ്പെട്ട് വാടക കുടിശ്ശിക വരുത്തിയവരെ വീട്ടുടമകള്‍ ഇറക്കിവിടുന്നതായി വ്യാപകമായി പരാതിയുയര്‍ന്നിട്ടുണ്ട്. കുടിയിറക്കല്‍ നിരോധന നിയമം നീട്ടണമെന്ന് വിവിധ മേഖലകളില്‍ നിന്നും ആവശ്യമുയരുകയാണ്.

Share this news

Leave a Reply

%d bloggers like this: