Pfizer, AstraZeneca വാക്സിനുകളുടെ രണ്ട് ഡോസും എടുക്കുന്നത് ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം: പഠനം

കോവിഡ് പ്രതിരോധ വാക്‌സിനുകളായ Pfizer, AstraZeneca എന്നിവയുടെ രണ്ട് ഡോസുകളും എടുക്കുന്നത് വ്യാപനനിരക്ക് കൂടുതലുള്ള ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം. ഇവ രണ്ടും മുന്‍ വകഭേദമായ ആല്‍ഫയ്‌ക്കെതിരെ ഫലപ്രദമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ലോകമെങ്ങും നിലവില്‍ വ്യാപിക്കുന്നത് ഡെല്‍റ്റ വകഭേദമാണ്. അയര്‍ലണ്ടിലും ഭൂരിപക്ഷം പേരിലും കണ്ടെത്തിയിരിക്കുന്ന വകഭേദം ഇതാണ്. Pfizer, AstraZeneca എന്നിവ ഇതിനെതിരെ ഫപ്രദമാണെങ്കിലും, ഒരു ഡോസ് കൊണ്ട് പൂര്‍ണ്ണഫലം കിട്ടില്ലെന്നും New England Journal of Medicine പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Pfizer-ന്റെ രണ്ട് ഡോസും എടുത്താല്‍ ഡെല്‍റ്റയ്‌ക്കെതിരെ 88% പ്രതിരോധശേഷി ലഭിക്കും (prevention of symptomatic disease) എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആല്‍ഫ വകഭേദത്തിനെതിരെ 93.7% ആയിരുന്നു പ്രതിരോധശേഷി.

അതേസമയം രണ്ട് ഡോസ് AstraZeneca, ഡെല്‍റ്റയ്‌ക്കെതിരെ 67% പ്രതിരോധശേഷിയാണ് തരുന്നത്. ആല്‍ഫ വകഭേദത്തിനെതിരെ 74.5 ശതമാനവും.

ആല്‍ഫയോടെന്ന പോലെ തന്നെ ഡെല്‍റ്റ വകഭേദത്തിനോടും വലിയ വ്യത്യാസമില്ലാതെ വാക്‌സിനുകള്‍ക്ക് പൊരുതാന്‍ കഴിയും എന്നത് ആശ്വാസം പകരുന്നതാണെന്ന് പഠനം പറയുന്നു. Public Health England ഗവേഷകരാണ് പഠനം നടത്തിയത്.

Share this news

Leave a Reply

%d bloggers like this: