കോവിഡ്: എല്ലാ വിദേശ വിമാന സർവീസുകൾക്കുമുള്ള നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഇന്ത്യ

ഇന്ത്യയില്‍ നിന്നും വിദേശത്തേയ്ക്കും, വിദേശത്ത് നിന്നും ഇന്ത്യയിലേയ്ക്കുമുള്ള എല്ലാ ഫ്‌ളൈറ്റുകള്‍ക്കുമുള്ള നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടിയതായി സര്‍ക്കാര്‍. കോവിഡ് വ്യാപനം കാരണം വാണിജ്യ ഫ്‌ളൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ജൂലൈ 31-നും, ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന ഫ്‌ളൈറ്റു കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നനിരോധനം ജൂലൈ 30-നും അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

കാര്‍ഗോ വിമാനങ്ങള്‍, ഉഭയകക്ഷി കരാറുള്ള രാഷ്ട്രങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ എന്നിവ പതിവുപോലെ പ്രവര്‍ത്തനം തുടരും. നിലവില്‍ യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ EU രാജ്യങ്ങളും യുഎസും അടക്കം 28 രാജ്യങ്ങളാണ് ഇന്ത്യയുമായി ഉഭയകക്ഷി കരാറിലൂടെ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തിവരുന്നത്.

2020 മാര്‍ച്ച് 23 മുതലാണ് കോവിഡ്-19 കാരണം ഇന്ത്യ എല്ലാ വിദേശ വിമാനയാത്രകളും നിരോധിക്കുന്നത്. രാജ്യം കോവിഡിന്റെ മൂന്നാം തരംഗം അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നിരോധനം നീട്ടിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: