കിൽഡെയറിൽ നിന്നും കാണാതായ 17-കാരിയെ കണ്ടെത്താൻ സഹായിക്കാമോ?

കൗണ്ടി കില്‍ഡെയറില്‍ നിന്നും കാണാതായ കൗമാരക്കാരിയെ കണ്ടെത്താന്‍ പൊതുജന സഹായം തേടി ഗാര്‍ഡ. Enfield-ലെ Mucklon പ്രദേശത്ത് നിന്നും ജൂലൈ 28 ബുധനാഴ്ചയാണ് Shannon Molloy എന്ന 17-കാരിയെ കാണാതാകുന്നത്.

5 അടി 5 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ഡാര്‍ക്ക് ബ്രൗണ്‍/റെഡ് നിറത്തിലുള്ള ശരാശരി നീളമുള്ള തലമുടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് പെണ്‍കുട്ടിയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തെപ്പറ്റി വ്യക്തമായ രൂപമില്ല.

Shannon-നെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്ന് തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
Leixlip Garda Station on 01 666 7800
the Garda Confidential Line on 1800 666 111
or any Garda Station

Share this news

Leave a Reply

%d bloggers like this: