സ്വകാര്യതാ നിയമം ലംഘിച്ചു; അയർലണ്ടിൽ വാട്സാപ്പിന് 225 മില്യൺ യൂറോ പിഴ

ലോകപ്രശസ്ത ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സാപ്പിന് 225 മില്യണ്‍ യൂറോ വമ്പന്‍ പിഴയിട്ട് അയര്‍ലണ്ടിലെ Data Protection Commission (DPC). സ്വകാര്യതാ സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരിലാണ് ഭീമന്‍ തുക പിഴയിട്ടിരിക്കുന്നതെന്ന് DPC വ്യക്തമാക്കി.

2018-ലാണ് യൂറോപ്യന്‍ സ്വകാര്യതാ സംരക്ഷണ നിയമം വാട്‌സാപ്പ് ലംഘിച്ചതായി ആരോപണമുയരുകയും, തുടര്‍ന്ന് DPC ഇതില്‍ വിശദമായ അന്വേഷണമാരംഭിക്കുകയും ചെയ്തത്. വാട്‌സാപ്പ് നിയമം ലംഘിച്ചതായി തെളിഞ്ഞതോടെ പിഴത്തുക വര്‍ദ്ധിപ്പിക്കാന്‍ The European Data Regulator, DPC-ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അതേസമയം ഇത്രയും വലിയ തുക അടയ്ക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ വാട്‌സാപ്പ് അധികൃതര്‍, തങ്ങള്‍ അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കി. ഉപഭോക്താക്കളുടെ സ്വകാര്യത മാനിക്കുന്ന തരത്തിലാണ് കമ്പനി ഇതുവരെ പ്രവര്‍ത്തിച്ചതെന്നും, ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്ന് വാട്‌സാപ്പ് വക്താവ് അറിയിച്ചു.

നേരത്തെ വാട്‌സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള കമ്പനികള്‍ക്ക് ഇത്തരം കേസുകളില്‍ കാര്യമായി പിഴ ചുമത്താന്‍ DPC വിമുഖത കാണിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് യൂറോപ്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് DPC കര്‍ക്കശമായ നടപടികളിലേയ്ക്ക് കടന്നത്. 2020 അവസാനം വരെ ഫേസ്ബുക്കിനും, സഹസ്ഥാപനങ്ങളായ ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയ്ക്കുമെതിരെ 14 കേസുകളാണ് DPC അന്വേഷിച്ചത്. നിലവില്‍ ഫേസ്ബുക്ക് ഇത്തരത്തില്‍ സ്വകാര്യതാനിയമം ലംഘിച്ചത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് DPC.

Share this news

Leave a Reply

%d bloggers like this: