Tesco വെബ്സൈറ്റ് ഹാക്ക് ചെയ്തതായി സംശയം; പ്രശ്‍നം പരിഹരിച്ചെങ്കിലും വിർച്വൽ വെയ്റ്റിംഗ് റൂം സംവിധാനം ഏർപ്പെടുത്തി കമ്പനി

സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Tesco-യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി സംശയം. ശനിയാഴ്ച മുതല്‍ കമ്പനി വെബ്‌സൈറ്റ് വഴിയോ, ആപ്പ് വഴിയോ ആളുകള്‍ക്ക് ഓര്‍ഡറുകളൊന്നും നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് Tesco ട്വിറ്ററില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

മണിക്കൂറുകളോളം നീണ്ട പ്രശ്‌നങ്ങള്‍ വെബ്‌സൈറ്റ് ബാക്ക് അപ്പ് വഴി പരിഹരിച്ചതായി കമ്പനി പിന്നീട് ട്വീറ്റ് ചെയ്തു. അതേസമയം സാധനങ്ങള്‍ വാങ്ങാനായി വരുന്ന ആളുകളുടെ എണ്ണക്കൂടുതല്‍ കാരണം താല്‍ക്കാലികമായി വിര്‍ച്വല്‍ വെയ്റ്റിങ് റൂം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും, അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

ഹാക്കിങ്ങാണെന്ന് സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി സംശയിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം കമ്പനി പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: