HSE-ക്ക് നേരെ വീണ്ടും സൈബർ ആക്രമണം

Health Service Executive (HSE)-ക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം. വിദേശ ക്രിമിനലുകളാണ് ആക്രമണം നടത്തിയതെന്നാണ് സംശയമെന്നും, ആക്രമണം HSE പ്രവര്‍ത്തനങ്ങളെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗികളുടെ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് കരുതുന്നത്. HSE-യിലെ റിക്രൂട്ട്‌മെന്റുകള്‍ ഭാഗികമായി ഓട്ടോമാറ്റിക് സംവിധാനത്തിലേയ്ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന EY എന്ന കമ്പനിയാണ് സൈബര്‍ ആക്രമണം നടന്നതായി HSE-ക്ക് വിവരം നല്‍കിയത്. ഇവര്‍ ഉപയോഗിക്കുന്ന MoveIT എന്ന സോഫ്റ്റ്‌വെയറില്‍ ആണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്ന 20-ഓളം പേരുടെ … Read more

Tesco വെബ്സൈറ്റ് ഹാക്ക് ചെയ്തതായി സംശയം; പ്രശ്‍നം പരിഹരിച്ചെങ്കിലും വിർച്വൽ വെയ്റ്റിംഗ് റൂം സംവിധാനം ഏർപ്പെടുത്തി കമ്പനി

സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Tesco-യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി സംശയം. ശനിയാഴ്ച മുതല്‍ കമ്പനി വെബ്‌സൈറ്റ് വഴിയോ, ആപ്പ് വഴിയോ ആളുകള്‍ക്ക് ഓര്‍ഡറുകളൊന്നും നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് Tesco ട്വിറ്ററില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട പ്രശ്‌നങ്ങള്‍ വെബ്‌സൈറ്റ് ബാക്ക് അപ്പ് വഴി പരിഹരിച്ചതായി കമ്പനി പിന്നീട് ട്വീറ്റ് ചെയ്തു. അതേസമയം സാധനങ്ങള്‍ വാങ്ങാനായി വരുന്ന ആളുകളുടെ എണ്ണക്കൂടുതല്‍ കാരണം താല്‍ക്കാലികമായി വിര്‍ച്വല്‍ വെയ്റ്റിങ് റൂം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും, അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും … Read more