അയർലണ്ടിലെ Just Eat-ൽ വൻ തൊഴിലവസരം; വിവിധ വിഭാഗങ്ങളിലായി 160 തൊഴിലുകൾ സൃഷ്ടിക്കാൻ കമ്പനി

അയർലണ്ടിൽ പുതുതായി 160 പേർക്ക് കൂടി ജോലി നൽകാനൊരുങ്ങി ഫുഡ് ഓർഡർ, ഡെലിവറി സർവീസായ Just Eat. ഡബ്ലിനിലെ Ballsbridge-ലുള്ള 35 Shelbourne Road-ൽ പുതുതായി ആരംഭിക്കുന്ന ഓഫിസിൽ ആകും ഇതിൽ ഭൂരിഭാഗം തൊഴിലവസരങ്ങളും. 2022 ഫെബ്രുവരിയോടെ ഓഫിസ് പ്രവർത്തനം തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്.

പുതുതായി സൃഷിടിക്കുന്ന ജോലികൾ മിക്കവയും customer service, sales, office management and facilities എന്നീ വിഭാഗങ്ങളിലായിരിക്കുമെന്ന് Just Eat അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൻ വളർച്ചയാണ് കമ്പനിക്ക് ഉണ്ടായതെന്നും ഇതാണ് കൂടുതൽ നിക്ഷേപം നടത്താൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും Just Eat വ്യക്തമാക്കി.

Kildare, Athlone അടക്കം രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്കായി കൂടുതൽ ഡെലിവറി ജീവനക്കാരെ നിയോഗിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: