46-ആമത്തെ നറുക്കെടുപ്പിലും വിജയികളില്ല; വിമർശനങ്ങൾക്കിടെ 19 മില്യൺ ലോട്ടോ ജാക്‌പോട്ടിനായി വീണ്ടും നറുക്കെടുപ്പ്

അയര്‍ലണ്ടില്‍ ശനിയാഴ്ച നടന്ന 46-ആം ലോട്ടോ ജാക്ക്‌പോട്ട് നറുക്കെടുപ്പിലും വിജയികളില്ല. ഇതോടെ 47-ആം തവണയാണ് ലോട്ടോ ഇനി നറുക്കെടുക്കാന്‍ പോകുന്നത്. റെക്കോര്‍ഡ് സമ്മാനത്തുകയായ 19 മില്യണ്‍ യൂറോയ്ക്കുള്ള വിജയിയെ കണ്ടെത്താനായിരുന്നു ശനിയാഴ്ച നറുക്കെടുപ്പ് നടത്തിയത്. വിജയികളെ കണ്ടെത്താന്‍ സാധിക്കാതെ മാസങ്ങളായി നറുക്കെടുപ്പ് തുടരുകയാണ് ലോട്ടോ ജാക്ക്‌പോട്ട്.

നറുക്കെടുപ്പില്‍ വിജയികളെ കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് അന്വേഷണം നടത്തണമെന്ന് Fine Gael TD-യായ Bernard Durkan നേരത്തെ ആവശ്യമുയര്‍ത്തിയിരുന്നു. ജൂണ്‍ 6-നാണ് അവസാനമായി ജാക്ക്‌പോട്ടില്‍ വിജയിയുണ്ടായത്. കഴിഞ്ഞ ആറ് മാസമായി വിജയിയുണ്ടായിട്ടില്ലെന്നും, 19 മില്യണ്‍ സമ്മാനത്തുകയില്‍ കിടന്ന് വട്ടം കറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നറുക്കെടുപ്പ് സംബന്ധിച്ച് വിശദമായ ഓഡിറ്റിങ്ങും, പുനഃപരിശോധനയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നറുക്കെടുപ്പില്‍ വിജയികള്‍ ഉണ്ടാകാത്തത് കാരണമാണ് വീണ്ടും വീണ്ടും നറുക്കെടുപ്പ് നടത്തുന്നത്. അത് കാരണം സമ്മാനത്തുകയും ഉയരും. സമ്മാനത്തുക ഉയരുന്നതോടെ കൂടുതല്‍ പേര്‍ ഓരോ തവണയും നറുക്കെടുപ്പില്‍ പങ്കെടുക്കാനായി ലോട്ടറി എടുക്കുകയും ചെയ്യുന്നു എന്നതാണ് നിലവിലെ സാഹചര്യം. പക്ഷേ 46 തവണ വിജയികളില്ലാതെ നറുക്കെടുപ്പ് നടത്തുന്നത് അത്യപൂര്‍വ്വമാണ്.

ഇതിനിടെ ശനിയാഴ്ചത്തെ Lotto Plus 1 നറുക്കെടുപ്പില്‍ ഗോള്‍വേ പ്രദേശത്ത് 1 മില്യണ്‍ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും, ലോട്ടറി എടുത്തവര്‍ നമ്പര്‍ പരിശോധിക്കണമെന്നും നാഷണല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: