അയർലണ്ടുകാർ ഇത്തവണ ക്രിസ്മസ് ട്രീ ഇല്ലാതെ ക്രിസ്മസ് ആഘോഷിക്കുമോ? ഇറക്കുമതി കുറഞ്ഞതും, ചൂട് കാലാവസ്ഥയും തിരിച്ചടിയായതായി വ്യാപാരികൾ

ഇത്തവണത്തെ ക്രിസ്മസ് കാലത്ത് അയര്‍ലണ്ടില്‍ ക്രിസ്മസ് ട്രീകളുടെ ദൗര്‍ലഭ്യം അനുഭവപ്പെട്ടേക്കും. ക്രിസ്മസിന് ആഴ്കള്‍ മാത്രം ബാക്കി നില്‍ക്കേ പ്രകൃതിദത്തമായതും, കൃത്രിമമായതുമായ ക്രിസ്മസ് ട്രീകള്‍ കടകളിലെത്തിക്കഴിഞ്ഞു. അതേസമയം ആവശ്യത്തിനനുസരിച്ച് ഇവയുടെ ലഭ്യത ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യാപാരികള്‍ ആശങ്കയിലാണ്.

ഏഷ്യയില്‍ നിന്നുമാണ് കൃത്രിമമായ ട്രീകള്‍ പതിവായി അയര്‍ലണ്ടിലെത്തുന്നത്. എന്നാല്‍ ഈ സീസണില്‍ അവയുടെ ലഭ്യത വളരെ കുറവാണ്. അതോടൊപ്പം സമീപകാലത്ത് അയര്‍ലണ്ടിലുണ്ടായ കാലാവസ്ഥാവ്യതിയാനം കാരണം യഥാര്‍ത്ഥ മരങ്ങളില്‍ നിന്നും കൊമ്പുകള്‍ മുറിച്ചെടുത്ത് ക്രിസ്മസ് ട്രീകള്‍ ഉണ്ടാക്കുന്നതിനും പരിമിതകളുണ്ട്. നിലവിലെ ചൂടുള്ള കാലാവസ്ഥ കാരണം മരങ്ങളുടെ കൂമ്പുകള്‍ വാടിപ്പോകുന്ന സാഹചര്യമാണുള്ളത്.

Paper Christmas Tree | DIY | How To Make a 3D Christmas Tree | Christmas  Craft | Christmas Tree - YouTube

ലോകമെങ്ങും ക്രിസ്മസ് ട്രീകള്‍ക്ക് ലഭ്യത കുറഞ്ഞിരിക്കുകയാണെന്നും, അത് കാരണം ചൈന, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തന്ന കൃത്രിമ ട്രീകള്‍ക്ക് വില വര്‍ദ്ധിച്ചിരിക്കുകയാണെന്നും IrishChristmasTrees.com ഉടമയായ John Brennan പറയുന്നു. നേരത്തെ 200-500 ട്രീകളുള്ള ഒരു കണ്ടെയിനറിന് 3,000 യൂറോ ആയിരുന്നു വിലയെങ്കില്‍, ഇപ്പോള്‍ അത് 18,000 യൂറോ ആയി കുതിച്ചുയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

തുറമുഖങ്ങളില്‍ ചരക്കുനീക്കം വര്‍ദ്ധിച്ചത് കാരണം കൃത്യമായി ഷിപ്പിങ് നടത്താന്‍ സാധിക്കാത്തതും, കോവിഡ് പ്രതിസന്ധിക്ക് ശേഷം ചില രാജ്യങ്ങള്‍ കൂട്ടത്തോടെ ചരക്കുനീക്കത്തിന് ശ്രമിക്കുന്നതുമാണ് ഒരു കാരണം. മാസങ്ങള്‍ക്ക് മുമ്പ് സൂയസ് കനാലില്‍ എവര്‍ഗിവണ്‍ കപ്പല്‍ കുടുങ്ങിയത് കാരണം മുടങ്ങിയ ചരക്കുനീക്കത്തിന്റെ അന്തരഫലങ്ങള്‍ ഇപ്പോഴും തുടരുകയും ചെയ്യുന്നു- Brennan പറയുന്നു.

ഇത് കാരണം ഐറിഷ് വിപണിയില്‍ നേരത്തെ ഒരു കൃത്രിമ ക്രിസ്മസ് ട്രീക്ക് 103 യൂറോ വിലയുണ്ടായിരുന്നത് ഇത്തവണ 150-ലെത്തും.

Christmas Trees Are Prepared For Customers

സമീപകാലത്തായി തണുത്ത കാലാവസ്ഥ അകന്നുനില്‍ക്കുന്നത് മരങ്ങള്‍ വെട്ടി ക്രിസ്മസ് ട്രീകള്‍ ഉണ്ടാക്കുന്നതിനെയും ബാധിക്കുന്നു. ചൂട് ബാധിച്ചതോടെ 10 ദിവസത്തിലേറെ മരങ്ങളുടെ കൂമ്പ് തളിര്‍ത്തുനില്‍ക്കില്ല. അവ കരിയുന്നതോടെ ക്രിസ്മസ് ട്രീയുടെ സൗന്ദര്യവും നശിക്കുന്നു.

കഴിഞ്ഞ വര്‍ഷം 22 മില്യണ്‍ യൂറോയ്ക്കാണ് അയര്‍ലണ്ടില്‍ ക്രിസമസ് ട്രീകളുടെ കച്ചവടം നടന്നത്. 500,000 ട്രീകളാണ് ഓണ്‍ലൈന്‍ വഴി വിറ്റുപോയത്.

Share this news

Leave a Reply

%d bloggers like this: