Co Offaly-യിൽ നിന്നും കാണാതായ 17-കാരിയെ കണ്ടെത്താൻ ഗാർഡയെ സഹായിക്കാമോ?

കൗണ്ടി ഒഫാലിയിലെ Tullamore പ്രദേശത്ത് നിന്നും കാണാതായ 17-കാരിയെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഡിസംബര്‍ 14 മുതലാണ് Estera Pintera എന്ന പെണ്‍കുട്ടിയെ കാണാതായിരിക്കുന്നത്.

5 അടി 2 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളമുള്ള ബ്രൗണ്‍ തലമുടി എന്നിവയാണ് Estera-യെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

കാണാതാകുമ്പോള്‍ കറുത്ത നിറമുള്ള ജാക്കറ്റ്, കറുത്ത നിറമുള്ള Tommy Hilfiger ട്രെയിനിങ് പാന്റ്‌സ് എന്നിവയാണ് ധരിച്ചിരുന്നത്.

ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു:
Tullamore Garda station on 057 932 7600
Garda confidential line on 1800 666 111

Share this news

Leave a Reply

%d bloggers like this: