ഡബ്ലിനിൽ നിന്നും കാണാതായ 16-കാരനെ കണ്ടെത്താൻ പൊതുജനസഹായം തേടി ഗാർഡ

ഡബ്ലിന്‍ 9-ലെ Santry പ്രദേശത്ത് നിന്നും കാണാതായ കൗമാക്കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. Lorcan Quinn എന്ന 16-കാരനെയാണ് ഡിസംബര്‍ 14 വൈകുന്നേരം മുതല്‍ കാണാതായത്.

ഏകദേശം 6 അടി 4 ഇഞ്ച് ഉയരം, ഒത്ത ശരീരം, ബ്രൗണ്‍ നിറമുള്ള തലമുടി, നീല നിറമുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

കാണാതാകുമ്പോള്‍ ഒരു നേവി ജാക്കറ്റ്, ഗ്രേ ട്രാക്ക്‌സ്യൂട്ട്, മഞ്ഞ നിറത്തിലുള്ള ഷൂസ് എന്നിവയാണ് ധരിച്ചിരുന്നത്.

Lorcan-നെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു:
Ballymun Garda Station on 01 666 4400
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: