2022-ൽ വിപണി കാത്തിരിക്കുന്ന 10 ന്യൂജെൻ കാറുകൾ

പുതുവര്‍ഷം പുതിയ ടെക്‌നോളജികളുടേത് കൂടിയാണ്. ഇതാ 2022-ല്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുമായി പുറത്തിറങ്ങിനിരിക്കുന്ന 10 ന്യൂജെന്‍ കാറുകള്‍.

  1. BMW M2

പെര്‍ഫോമന്‍സ് ആണ് ലക്ഷ്യമെങ്കില്‍ ആരും ആദ്യം ആലോചിക്കുക BMW കാറുകളെപ്പറ്റിയാണ്. M സീരീസിലെ ഏറ്റവും പുതിയ കാറായ M2 ആണ് ഈ വര്‍ഷം കമ്പനിയുടെ തുറുപ്പ് ചീട്ട്.

3.0 ലിറ്റര്‍ സെട്രെയിറ്റ്-6 പെട്രോള്‍ എഞ്ചിന്‍ കരുത്ത് പകരുന്ന M2-വിന് 400bhp എന്ന ആും കൊതിക്കുന്ന പവറാണ് BMW നല്‍കിയിരിക്കുന്നത്. ഇത്തവണ കാര്‍ വിപണിയിലെ കറുത്ത കുതിരയായേക്കാവുന്ന മോഡലാണ് M2.

  1. Cupra Born

സ്പാനിഷ് കമ്പനിയായ Seat-ന്റെ ആദ്യ ഫുള്ളി ഇലക്ട്രിക് ഓഫ് ഷൂട്ട് കാറാണ് Cupra Born. Volkswagen ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി. ഇലക്ട്രിക് കാര്‍ രംഗത്തേയ്ക്കുള്ള കമ്പനിയുടെ വമ്പന്‍ ചുവട് വെപ്പ് കൂടിയാണിത്.

സ്റ്റൈലിഷും, നൂതനവുമായ ഡിസൈനാണ് Born-ന്റെ പ്രത്യേകത. ഒറ്റ ചാര്‍ജ്ജിങ്ങില്‍ 236 മൈല്‍ ആണ് വാഗ്ദാനം.

  1. Dacia Jogger

ഏത് സെഗ്മെന്റിലും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന വിലയ്ക്കുള്ള കാറുകളാണ് Dacia-യുടെ പ്രത്യേകത. വില കുറവെങ്കിലും നല്ല ബില്‍ഡ് ക്വാളിറ്റിയും, അത്യാവശ്യം ഫീച്ചറകളുമെല്ലാം കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

വളരെ വിലക്കുറവില്‍ ലഭിക്കുന്ന 7-സീറ്റര്‍ ആണ് Jogger. ഇടത്തരം വരുമാനമുള്ള ഫാമിലികളെ ഉദ്ദേശിച്ചാണ് കമ്പനി Jogger-ന് രൂപം നല്‍കിയിരിക്കുന്നത്.

  1. Ferrari Purosangue

പവര്‍ എന്നാല്‍ ഫെറാരി എന്നാണ് കാര്‍ വിപണിയിലെ സമവാക്യം. SUV വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാകാനാണ് പുതിയ Purosangue മോഡലുമായി ഫെറാരി എത്തുന്നത്. നേരത്തെ Lamborghini Urus വിപണിയില്‍ വിജയം കൈവരിച്ചതും ഈ മോഡല്‍ പുറത്തിറക്കാന്‍ പ്രചോദനമായി. കാറിനെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

  1. Ineos Grenadier

ഓഫ് റോഡ് റേസിങ് ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള വാഹനമാണ് Ineos Grenadier. ബ്രിട്ടിഷ് കെമിക്കല്‍ കമ്പനിയായ Ineos ഉടമ Sir Jim Ratcliffe സ്ഥാപിച്ച Ineos Automotive Ltd ആണ് നിര്‍മ്മാതാക്കള്‍.

  1. Lotus Emira

ലൈറ്റ് വെയ്റ്റ് സ്‌പോര്‍ട്‌സ് കാറുകള്‍ നിര്‍മ്മിച്ചാണ് യു.കെ കമ്പനിയായ Lotus പ്രസിദ്ധിയാര്‍ജ്ജിച്ചത്.

അലുമിനിയം ചേസിസ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന Emira-യ്ക്ക് AMG-യുടെ എഞ്ചിനാണ് പവര്‍ നല്‍കുന്നത്. സൂപ്പര്‍ സ്റ്റൈലിഷ് ഡിസൈനാണ് മറ്റൊരു പ്രത്യേകത.

  1. Mercedes Benz EQE

പാരമ്പര്യമായി ലക്ഷ്വറി കാറുകളുടെ നിര്‍മ്മാതാക്കളായ Mercedes, ഇലക്ട്രിക് കാറായാണ് Benz EQE പുറത്തിറക്കുന്നത്. ഇടത്തരം ഇലക്ട്രിക് കാറുകള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് ഈ മോഡല്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലെ E ക്ലാസിന്റെ ഇലക്ട്രിക് വേര്‍ഷന്‍ എന്നും EQE-യെ പറയാം. ഒറ്റ ചാര്‍ജ്ജിങ്ങില്‍ 400-ലേറെ മൈല്‍ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

  1. Renault Megane E-Tech Electric

ഭാവിയുടെ കാര്‍ മാര്‍ക്കറ്റ് ഇലക്ട്രിക് പാതയിലാണെന്ന് തിരിച്ചിറിഞ്ഞ Renault പുറത്തിറക്കുന്ന മോഡലാണ് Megane E-Tech Electric. കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാര്‍ മോഡലുമാണിത്.

300 മൈല്‍ റേഞ്ച് അവകാശപ്പെടുന്ന കാറില്‍ വളരെയേറെ സ്‌പേസ് ഉണ്ട് എന്നതാണ് മറ്റൊരു ഗുണം. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവുമുണ്ട്.

2022 കാര്‍ ഓഫ് ദി ഇയറിന്റെ അവസാനവട്ട പട്ടികയില്‍ മോഡല്‍ ഇടം പിടിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ വിജയിയെ പ്രഖ്യാപിക്കും.

9. Toyota bZ4X

ടൊയോട്ടയുടെ ആദ്യ ഫുള്ളി ഇലക്ട്രിക് കാറാണ് bZ4X. അടുത്ത മൂന്ന് വര്‍ഷത്തിനിടെ 15 ഇലക്ട്രിക് കാര്‍ മോഡലുകള്‍ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

  1. Toyota GR86

തങ്ങളുടെ സ്‌പോര്‍ട്‌സ് കാര്‍ സീരിസിലെ പുതിയ എന്‍ട്രിയായാണ് ടൊയോട്ട GR86-നെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ GT86-ന്റെ പിന്‍ഗാമിയാണ് ഈ മോഡല്‍. ഹൈ പെര്‍ഫോര്‍മന്‍സ് തരുന്ന എഞ്ചിനാണ് പ്രധാന മാറ്റം.

Source: Irish Examiner.

Share this news

Leave a Reply

%d bloggers like this: