ന്യൂ ഇയർ തലേന്ന് നറുക്കെടുത്ത ലോട്ടറിയിലെ ഒന്നാം സമ്മാനമായ 1 മില്യൺ യൂറോ Meath-ൽ വിറ്റ ടിക്കറ്റിന്

ന്യൂ ഇയര്‍ തലേന്ന് നറുക്കെടുത്ത മില്യണയര്‍ റാഫിള്‍ ലോട്ടറി ടിക്കറ്റിലെ ഒന്നാം സമ്മാനമായ 1 മില്യണ്‍ യൂറോ Co Meath-ലെ Summerhill പ്രദേശത്ത് വിറ്റ ടിക്കറ്റിന്.

ഡിസംബര്‍ 11-നാണ് Summerhill-ലെ Scally’s Centra ലോട്ടറി ഷോപ്പില്‍ വച്ച് ടിക്കറ്റ് വിറ്റുപോയത്. 114263 എന്ന ഈ ഭാഗ്യ നമ്പറിനാണ് ഒന്നാം സമ്മാനം.

പുതുവര്‍ഷത്തിന് ഇതില്‍പരം മികച്ച തുടക്കം ലഭിക്കാനില്ലെന്നും, തന്റെ കടയില്‍ ജോലി ചെയ്യുന്ന 32 പേരും ആവേശത്തിലായിരിക്കുമെന്നും ഷോപ്പ് ഉടമ Geoff Scally പറഞ്ഞു.

സമ്മാനം ലഭിച്ചയാള്‍ ടിക്കറ്റുമായി പണം സ്വീകരിക്കാനെത്തണമെന്ന് നാഷണല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: