അയർലണ്ടിൽ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന

അയര്‍ലണ്ടില്‍ കൊക്കെയ്ന്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. Bureau of Road Safety പുറത്തുവിട്ട 2020-ലെ റിപ്പോര്‍ട്ടില്‍, ഇത്തരം നിയമലംഘനം നടത്തുന്ന പത്തില്‍ ഒമ്പത് പേരും പുരുഷന്മാരാണെന്നും വ്യക്തമാക്കുന്നു,

2020-ലെ ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് റോഡില്‍ 70% വരെ വാഹനങ്ങള്‍ കുറവായിരുന്നിട്ടും ലഹരി ഉപയോഗിച്ച് വാഹനമോടിച്ചു എന്ന സംശയത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന രക്തം, മൂത്രം എന്നിവയുടെ സാംപിളുകളില്‍ 23% വര്‍ദ്ധനയുണ്ടായെന്ന് Bureau of Road Safety ഡയറക്ടര്‍ പ്രൊഫ. ഡെന്നിസ് എ. കുസാക്ക് പറഞ്ഞു.

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ പകുതി പേരും വാഹനമോടിക്കുമ്പോള്‍ നിയമപരമായി അനുവദിച്ചിരിക്കുന്നതിലും അധികം മദ്യപിച്ചിരുന്നതായും കണ്ടെത്തി.

കഞ്ചാവ്, കൊക്കെയ്ന്‍, benzodiazepines, opiates, amphetamines എന്നിവ ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ സാംപിള്‍ ടെസ്റ്റുകളുടെ എണ്ണത്തില്‍ 39% വര്‍ദ്ധനയാണ് 2020-ല്‍ സംഭവിച്ചിരിക്കുന്നതെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്.

ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതില്‍ 87% പേരും പുരുഷന്മാരാണ്. 13% മാത്രമേ സ്ത്രീകളുള്ളൂ.

Share this news

Leave a Reply

%d bloggers like this: