ഡബ്ലിനിൽ ഒരാൾ വെടിയേറ്റ് മരിച്ചു

ഡബ്ലിനിലെ Ballyfermot-ലുള്ള വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് Thomond Road പ്രദേശത്തെ വീട്ടില്‍ വെടിവെപ്പുണ്ടായത്. 40-ലേറെ പ്രായമുള്ള ഒരാളാണ് മരിച്ചത്.

ദേഹത്ത് നിരവധി വെടിയുണ്ടകളേറ്റ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് സീല്‍ ചെയ്ത ഗാര്‍ഡ, ഫോറന്‍സിക് പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.

സംഭവവത്തെപ്പറ്റി എന്തെങ്കിലും അറിവുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.
Ballyfermot Garda Station on 01 666 7200
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: