ലീവിങ് സെർട്ട്, ജൂനിയർ സെർട്ട് പരീക്ഷകൾക്ക് ഇത്തവണ ഫീസ് ഇല്ല: വിദ്യാഭ്യാസ മന്ത്രി

ഇത്തവണത്തെ ലീവിങ് സെര്‍ട്ട്, ജൂനിയര്‍ സെര്‍ട്ട് പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രി നോര്‍മ ഫോളി. സാധാരണയായി ലീവിങ് സെര്‍ട്ടിന് 116 യൂറോയും, ജൂനിയര്‍ സെര്‍ട്ടിന് 109 യൂറോയുമാണ് വിദ്യാര്‍ത്ഥികള്‍ ഫീസായി അടയ്‌ക്കേണ്ടിയിരുന്നത്.

ഇത്തവണത്തെ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ എഴുത്തുപരീക്ഷയായി തന്നെ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജൂണ്‍ മാസത്തിലാണ് പതിവ് പോലെ പരീക്ഷ നടക്കുക.

കഴിഞ്ഞ തവണത്തെ പോലെ ഗ്രേഡ്, പരീക്ഷയിലെ മാര്‍ക്ക് എന്നിവ പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ‘ഹൈബ്രിഡ് രീതി’ ഇത്തവണ ഉണ്ടാകില്ലെന്നും, പകരം ചോയ്‌സുകളുടെ എണ്ണം കൂട്ടുകയും, ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ജൂണ്‍ 8-ന് ആരംഭിക്കുന്ന പരീക്ഷകളുടെ ടൈംടേബിള്‍ State Examinations Commission’s (SEC) വരുംദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.

Share this news

Leave a Reply

%d bloggers like this: