ഡബ്ലിനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ഡബ്ലിനില്‍ വാഹനപാകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച വൈകിട്ട് 4.30-ഓടെയാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും, മറ്റൊരു കാറും Ballymun- M50 റോഡില്‍ വച്ച് കൂട്ടിയിടിച്ചത്.

30-നടുത്ത് പ്രായമുള്ള ബൈക്ക് യാത്രികനെ ഗുരുതര പരിക്കുകളോടെ Beaumont ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ഡ്രൈവറായ സ്ത്രീക്ക് പരിക്കുകളൊന്നുമില്ല.

സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, കാറിന്റെ ഡാഷ് ക്യാമറയിലോ മറ്റോ ദൃശ്യം പതിഞ്ഞവരോ ഉണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.
Ballymun Garda Station at 01 666 4400
Garda Confidential Line on 1800 666 111.

Share this news

Leave a Reply

%d bloggers like this: