മീത്തിൽ നിന്നും കാണാതായ ഹന്നയെ (14) കണ്ടെത്താൻ ഗാർഡയെ സഹായിക്കാമോ?

Co Meath-ല്‍ നിന്നും ഞായറാഴ്ച മുതല്‍ കാണാതായ കൗമാരക്കാരിയെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. Julianstown-ല്‍ നിന്നുമാണ് ഞായറാഴ്ച വൈകിട്ടോടെ Hannah O’Brien എന്ന 14-കാരിയെ കാണാതായത്.

5 അടി 3 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളമുള്ള ബ്ലോണ്ട് നിറത്തിലുള്ള തലമുടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഹന്നയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

കാണാതാകുമ്പോള്‍ ബ്ലൂ ജീന്‍സ്, വൈറ്റ് ഹൂഡി, കറുത്ത ബോംബര്‍ ജാക്കറ്റ് എന്നിവയും, കറുത്ത നിറത്തിലുള്ള റണ്ണേഴ്‌സുമാണ് ഹന്ന ധരിച്ചിരുന്നത്.

കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഉടന്‍ അറിയിക്കുക:
Ashbourne on 01 801 0600
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: