ഗാർഡയ്ക്ക് പുതിയ യൂണിഫോം; മാറ്റം നൂറാം വാർഷികം ആഘോഷിക്കാനിരിക്കുന്ന വേളയിൽ

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയ്ക്ക് ഈയാഴ്ച മുതല്‍ പുതിയ യൂണിഫോം. ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കുന്ന യൂണിഫോം വിതരണം വൈകാതെ തന്നെ രാജ്യത്തെ 13,000-ലേറെ വരുന്ന ഗാര്‍ഡ ഉദ്യോഗസ്ഥരിലേയ്ക്കും എത്തുമെന്ന് An Garda Síochána പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

An Garda Síochána of Garda, Sergeant, Inspector റാങ്കുകളിലുള്ളവര്‍ക്കാണ് ഈ യൂണിഫോം നല്‍കുക.

കാലികമായി രൂപമാറ്റം വരുത്തിയ യൂണിഫോം കൂടുതല്‍ ഈട് നില്‍ക്കുന്നതും, സുരക്ഷിതവും, ജോലി സമയത്ത് ധരിക്കാന്‍ കൂടുതല്‍ സൗകര്യപ്രദവുമാണെന്ന് An Garda Síochána പറയുന്നു. ഈ വര്‍ഷം മാര്‍ച്ചോടെ പുതിയ യൂണിഫോം ദിവസേനയുള്ള ഡ്യൂട്ടിക്കുള്ള ഓപ്പറേഷണല്‍ യൂണിഫോമായി ഗാര്‍ഡ കമ്മിഷണര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

പുതിയ യൂണിഫോം ഇവയാണ്:

  • ഇരുനിറത്തിലുള്ള സോഫ്റ്റ് ഷെല്‍ ജാക്കറ്റ്
  • ഇരു നിറത്തിലുള്ള വാട്ടര്‍പ്രൂഫ് ജാക്കറ്റ്
  • ഗാര്‍ഡ ബ്ലൂ പോളോ ഷര്‍ട്ട്
  • ഓപ്പറേഷണല്‍ ട്രൗസേഴ്‌സ്
  • പ്രാക്ടിക്കല്‍ ബേസ് ലെയേഴ്‌സ്

ഗാര്‍ഡ നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന വേളയിലാണ് യൂണിഫോം മാറ്റമെന്നതും ശ്രദ്ധേയം. ഇത് മൂന്നാം തവണ മാത്രമാണ് 100 വര്‍ഷത്തിനിടെ ഗാര്‍ഡ യൂണിഫോമില്‍ കാര്യമായ മാറ്റമുണ്ടാകുന്നത്. ഒപ്പം തൊപ്പിയിലല്ലാതെ ആദ്യമായി യൂണിഫോമില്‍ തന്നെ Garda Crest കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ യൂണിഫോമിന്റെ രൂപകല്‍പ്പന. നിലവിലെ തൊപ്പി ഇതേ രീതിയില്‍ തുടരും.

യൂണിഫോമിനൊപ്പം മതപരമായ വസ്ത്രങ്ങളായ ഹിജാബ്, ടര്‍ബന്‍ തുടങ്ങിയവ ധരിക്കാമെന്ന് ഗാര്‍ഡ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: