മകളുടെ മുന്നിൽ വെച്ച് പിതാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ 5 പ്രതികൾക്ക് ജയിൽ ശിക്ഷ

മകളുടെ മുന്നിൽ വെച്ച് പിതാവിനെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ അഞ്ച് പേർക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി.

2015 ഫെബ്രുവരി 7 ന് ഡബ്ലിനിലെ ഹാർട്ട്‌ടൗണിലെ ഹാർട്ട്‌ടൗൺ റോഡിൽ കാർ അപകടത്തെ തുടർന്നുണ്ടായ തർക്കത്തിന് ശേഷമാണ് മാർട്ടിൻ കോളിൻസിന് (39) ഒരുപറ്റം യുവാക്കളിൽ നിന്ന് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. പ്രസ്തുത ആക്രമണത്തിൽ ഇരയ്ക്ക് തലയോട്ടിയിലും തോളിലും വെട്ടേൽക്കുകയും, കൈയുടെ മുകൾഭാഗത്തെ എല്ലിന് പൊട്ടലുണ്ടാകുകയും ചെയ്തിരുന്നു..

ഇരയുടെ പിഞ്ചുകുഞ്ഞിനെ കാറിന്റെ പിൻഭാഗത്ത് ഇരുത്തിയാണ് അക്രമി സംഘം ആക്രമണം അഴിച്ചുവിട്ടത്.

കോളിൻസ് കാർ ഓടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നിയന്ത്രണം വിട്ട കാർ ഫുട്പാത്തിൽ ഇടിച്ചു നിന്നു. അതേസമയം പിന്തുടർന്നു വന്ന അക്രമികൾ വലിയ കത്തി, മഴു തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ഇയാളെ ആക്രമിക്കുകയായിരുന്നു.

2015 ഫെബ്രുവരി 7-ന് പ്രതികളായ ഡബ്ലിനിലെ ബാൽബ്രിഗനിലെ ബ്രാക്കൻവുഡ് ഡ്രൈവിലെ ബ്രെൻഡൻ ഡോണവൻ (30), ബാൽബ്രിഗനിലെ ഹാംപ്ടൺ ഗ്രീനിലെ എഡ്ഡി മക്‌ഡൊണാഗ് (32), മുമ്പ് ബാത്ത് റോഡിൽ താമസിച്ചിരുന്ന ജെയിംസ് മക്‌ഡൊണാഗ് (28), ബാൽബ്രിഗൻ, മൈക്കൽ മക്‌ഡൊണാഗ് (36), ചാപ്പൽ ഗേറ്റിലെ ജെയിംസ്‌ഡൊനാഗ് (36) എന്നിവർ കുറ്റസമ്മതം നടത്തി.

ക്രോക്ക് പാർക്കിലെ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് കുറ്റപത്രം സമർപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒരു ശിക്ഷാവിധി കേൾക്കുമ്പോൾ ജഡ്ജി എൽമ ഷിഹാൻ പറഞ്ഞു,

ഇത് പൈശാചികമായ സംഭവമാണ്, കൂടാതെ ഇരയ്ക്ക് തന്റെ സുരക്ഷയെക്കുറിച്ച് വലിയ ഭീതിയുണ്ടാക്കിയ സംഭവമാണിത്. ശിക്ഷാവിധിക്കിടെ ജഡ്ജ് അഭിപ്രായപ്പെട്ടു.

കുറ്റകൃത്യത്തിന്റെ ഗൗരവവും ആ സമയത്ത് ഒരു കുട്ടി അവിടെയുണ്ടായിരുന്നു എന്നതും പ്രാധാന്യാമർഹിക്കുന്ന ഘടകങ്ങളാണെന്നു ജഡ്ജി പറഞ്ഞു.

പ്രതികളിൽ ചിലർ മുൻപും അക്രമത്തിന്റെ പേരിൽ കേസിൽ ഉൾപെട്ടവരാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാൻ ഇതും പ്രധാന കാരണമാണെന്ന് ജഡ്ജ് കൂട്ടിച്ചേർത്തു.

ഓരോരുത്തരും വ്യത്യസ്ത കുറ്റങ്ങളാണ് ചെയ്തതെങ്കിലും എല്ലാവരും സംഭവത്തിന്റെ ഭാഗമാണെന്ന് ജഡ്ജി ഷെഹാൻ പറഞ്ഞു. ഡൊനോവൻ, എഡ്ഡി മക്‌ഡൊണാഗ്, മൈക്കൽ മക്‌ഡൊണാഗ് എന്നിവരുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി അവർ പറഞ്ഞു.

പ്രതികൾ ആക്രമണത്തിന് പിന്നിലുള്ള കാരണമോ വിശദീകരണമോ നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.

ഓരോ പ്രതിയുടെയും കുറ്റസമ്മതവും അവരുടെ പശ്ചാത്താപ പ്രകടനങ്ങളും ഇരയ്ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് വച്ചിരുന്നെങ്കിലും, ഇത് ഇര അംഗീകരിച്ചില്ല.

ചില പ്രതികൾ അവരുടെ കുടുംബത്തിന്റെ അത്താണിയാണെന്ന കാര്യവും താൻ പരിഗണിക്കുന്നുണ്ടെന്ന് ജഡ്ജ് പറഞ്ഞു. എഡ്ഡിയും മൈക്കൽ മക്‌ഡൊനാഗും തങ്ങളുടെ പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നുണ്ടെന്ന് ജഡ്ജ് ചൂണ്ടിക്കാട്ടി.

അതിനാൽ മൈക്കിൾ, എഡ്ഡി മക്‌ഡൊനാഗ്, ബ്രെൻഡൻ ഡോനോവൻ എന്നിവർക്ക് ശിക്ഷ വിധിച്ചപ്പോൾ, മൂന്ന് വർഷത്തെ തടവുശിക്ഷയുടെ അവസാന ആറ് മാസത്തെ ശിക്ഷ ജഡ്ജ് സസ്പെൻഡ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: