യുഎസിലേക്ക് പോയ മീഹോൾ മാർട്ടിന് കോവിഡ് ബാധ; ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയേക്കും

സെന്റ് പാട്രിക്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായി യുഎസിലേയ്ക്ക് പോയ ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന് കോവിഡ് ബാധ. വാഷിങ്ടണിലെത്തിയ ശേഷം ബുധനാഴ്ച രാത്രി നടത്തിയ ടെസ്റ്റില്‍ മാര്‍ട്ടിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സെന്റ് പാട്രിക്‌സ് ഡേ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റിനെ സന്ദര്‍ശിക്കാനായി ഐറിഷ് പ്രസിഡന്റ് യുഎസിലെത്തുന്ന പതിവുള്ളത്.

കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ മാര്‍ട്ടിന്‍ ഇന്ന് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയേക്കും.

നേരത്തെ മാര്‍ട്ടിനൊപ്പം വാഷിങ്ടണിലെത്തിയ ഒരു ഐറിഷ് നയതന്ത്രജ്ഞന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി മാര്‍ട്ടിന്‍ ടെസ്റ്റ് നടത്തിയത്. വൈറ്റ് ഹൗസില്‍ സന്ദര്‍ശനത്തിനെത്തുന്ന എല്ലാവരും നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ചട്ടം.

മാര്‍ട്ടിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഇന്നലെ രാത്രിയിലെ അത്താഴത്തിന് ശേഷം അദ്ദേഹം നേരത്തെ മുറിയിലേയ്ക്ക് പോയതായി ഐറിഷ് അംബാസഡര്‍ Dan Mulhall പറഞ്ഞു. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അത്താഴത്തിനെത്തിയ അതിഥികളെ അഭിസംബോധന ചെയ്യുകയും, യുഎസും, അയര്‍ലണ്ടും തമ്മില്‍ കാലങ്ങളായുള്ള ബന്ധത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തു.

ഇന്ന് ഓവല്‍ ഓഫിസില്‍ മാര്‍ട്ടിനും ബൈഡനും തമ്മില്‍ നടക്കാനിരുന്ന കൂടിക്കാഴ്ച റദ്ദാക്കാനാണ് സാധ്യതയെങ്കിലും, വിര്‍ച്വല്‍ ആയി മീറ്റിങ് നടന്നേക്കാമെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: