യൂറോസോണിലെ സാമ്പത്തിക മാന്ദ്യം 7.5% എന്ന റെക്കോർഡ് നിരക്കിൽ; യൂറോ നിലവിൽ വന്ന ശേഷം ഇത്രയും തകർച്ച ഇതാദ്യം

റഷ്യ-ഉക്രെയിന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ യൂറോസോണിലെ സാമ്പത്തിക മാന്ദ്യം 7.5% എന്ന റെക്കോര്‍ഡിലേയ്ക്ക്. ഇന്ധനവില വര്‍ദ്ധിച്ചതോടെ പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്കും നിര്‍ബന്ധിതരായിരിക്കുകയാണ്.

യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 19 രാജ്യങ്ങളിലെയും സാമ്പത്തിക മാന്ദ്യം മാര്‍ച്ച് മാസത്തില്‍ 7.5% ആണെന്നാണ് സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയായ Eurosat പറയുന്നത്. ഫെബ്രുവരിയില്‍ ഇത് 5.9% ആയിരുന്നു.

നിലവിലെ മാന്ദ്യം റെക്കോര്‍ഡാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു. 1997-ല്‍ യൂറോ നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് യൂറോസോണിലെ സാമ്പത്തിക മാന്ദ്യം ഇത്രയും വലിയ നിരക്കിലേയ്ക്ക് എത്തുന്നത്.

ഇന്ധനവില കുതിച്ചുയരുന്നതാണ് സാമ്പത്തികമാന്ദ്യം ഇങ്ങനെ വര്‍ദ്ധിക്കാന്‍ കാരണമെന്നും ഏജന്‍സി പറയുന്നു. കഴിഞ്ഞ മാസം 44.7% ആണ് ഇന്ധനത്തിന് വില വര്‍ദ്ധിച്ചത്.

ഭക്ഷണം, പുകയില, ആല്‍ക്കഹോള്‍ എന്നിവയുടെ വില 5% ആണ് വര്‍ദ്ധിച്ചത്. വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കാറുകള്‍, കംപ്യൂട്ടറുകള്‍, പുസ്തകങ്ങള്‍ മുതലായവയ്ക്ക് 3.4% വില വര്‍ദ്ധിച്ചു. സേവനങ്ങള്‍ക്കാകട്ടെ 2.7% ആണ് വില വര്‍ദ്ധിച്ചത്.

Share this news

Leave a Reply

%d bloggers like this: