കാറുകളുടെ കണ്ണാടിയിൽ മാലകൾ തൂക്കിയിട്ടാൽ ഇനി മുതൽ പിഴയിടുമെന്ന് ഗാർഡ

കാറുകളുടെ റിയര്‍ വ്യൂ മിററുകളില്‍ മാല (garlands) തൂക്കിയിടുന്ന രീതിക്കെതിരെ മുന്നറിയിപ്പുമായി ഗാര്‍ഡ. ഈയടുത്ത കാലത്തായാണ് ഇത്തരമൊരു ട്രെന്‍ഡ് അയര്‍ലണ്ടില്‍ പ്രചാരത്തിലാകുന്നത്. എന്നാല്‍ ഇത് മുന്നില്‍ നിന്നും വാഹനങ്ങള്‍ വരുന്നത് കാണുന്നതിന് തടസമായേക്കുമെന്നും, ഇത്തരത്തില്‍ മാലകള്‍ തൂക്കിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കില്‍ക്കെന്നിയിലെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍.

ചെറിയ എയര്‍ ഫ്രഷ്‌നറുകളോ മറ്റോ ഇത്തരത്തില്‍ തൂക്കിയിടുന്നതിന് പ്രശ്‌നമില്ലെന്നും, പക്ഷേ പല നിറങ്ങളിലുള്ള വലിയ മാലകളോ, അലങ്കാരങ്ങളോ തൂക്കിയിടുന്നത് പ്രശ്‌നത്തിന് കാരണമാകുമെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു. മുന്നിലെ റോഡ് വ്യക്തമായി കാണുന്നതില്‍ നിന്നും ഇവ തടയുന്നു.

നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് പലരും പാലിക്കാത്തത് കാരണമാണ് പിഴ ചുമത്താന്‍ തീരുമാനമെടുത്തിട്ടുള്ളതെന്നും ഗാര്‍ഡ വ്യക്തമാക്കി. ആദ്യം 1,000 യൂറോയും, നിയമലംഘനം തുടര്‍ന്നാല്‍ 2,000 യൂറോയും പിഴയിടും. Section 11 of the Construction and Use of Vehicles, Road Traffic Act 1961 പ്രകാരമാണിത്.

Share this news

Leave a Reply

%d bloggers like this: